22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണം; അതിജീവിത സുപ്രീംകോടതിയില്‍
Kerala

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണം; അതിജീവിത സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയില്‍. കോടതിമാറ്റം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.

കേസിലെ പ്രതിയായ ദിലീപും വിചാരണ കോടതി ജഡ്ജിയുടെ ഭര്‍ത്താവും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ജഡ്ജിയുമായി പ്രതിക്കുള്ള ബന്ധത്തിന്‍റെ തെളിവുകള്‍ പോലീസിന്‍റെ കൈവശമുണ്ടെന്നും വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കിയാണ് അതിജീവിതയുടെ ആവശ്യം നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയത്. വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവിടരുതെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.

Related posts

കേരളത്തിന്റെ ഇടപെടൽ: പഞ്ചായത്തിൽ ഒരേ സമയം 20 തൊഴിലുറപ്പ് പ്രവൃത്തികള്‍‍ എന്ന നിര്‍ദേശം കേന്ദ്രം തിരുത്തി

Aswathi Kottiyoor

പരിസ്ഥിതിലോല പഠനം എങ്ങുമെത്തിയില്ല.*

Aswathi Kottiyoor

കാ​ര്‍ ക​ത്തി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox