26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സപ്‌ളൈകോ ഓഫീസുകളിലും ഔട്ട്‌ലെറ്റുകളിലും ശുചീകരണ യജ്ഞം
Kerala

സപ്‌ളൈകോ ഓഫീസുകളിലും ഔട്ട്‌ലെറ്റുകളിലും ശുചീകരണ യജ്ഞം

ഗാന്ധിജയന്തിയോടനുബന്ധിച്ച് സപ്‌ളൈകോ ഓഫീസുകളിലും ഔട്ട്‌ലെറ്റുകളിലും ശുചീകരണ യജ്ഞം നടത്താന്‍ സപ്‌ളൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ സഞ്ജീബ് പട്‌ജോഷി നിര്‍ദേശിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങൾ ഒരാഴ്ച നീളും. സപ്‌ളൈകോ കെട്ടിടങ്ങള്‍, പരിസരം, ടോയ്‌ലെറ്റുകള്‍ എന്നിവ പൂര്‍ണമായും വൃത്തിയാക്കും.

കൊതുകുശല്യവും പകര്‍ച്ചവ്യാധി ഭീഷണിയും തടയാനായി പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും നിര്‍ദേശം നല്കിയിട്ടുണ്ട്. ഉപയോഗശൂന്യമായ ഇ-മാലിന്യം , ബാറ്ററികള്‍ എന്നിവ സുരക്ഷിതമായ രീതിയില്‍ ഒഴിവാക്കാനും ഡിപോ മാനേജര്‍മാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ നിര്‍ദേശം നല്കി. ഉപയോഗ ശൂന്യമായ വസ്തുക്കളില്‍ നിന്ന് പുനരുപയോഗിക്കാവുന്നവ ഓഫീസ് അലങ്കാരത്തിന് ഉപയോഗിക്കും. വില്പനക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കളല്ലാത്തവ ഡിപോയ്ക്ക് അകത്ത് വിവിധ കാർട്ടണുകളിൽ സൂക്ഷിക്കാൻ മാനേജിംഗ് ഡയറക്ടർ കര്‍ശന നിര്‍ദേശം നല്കി. ഔട്ട്‌ലെറ്റുകളിലെ ശുചീകരണം അതത് ഡിപോ മാനേജര്‍മാര്‍ പരിശോധിക്കും.

ശുചിത്വയജ്ഞം സംബന്ധിച്ച് മാനേജിംഗ് ഡയറക്ടറുടെ അദ്ധ്യക്ഷതയില്‍ നടന്ന ഓൺലൈൻ യോഗത്തില്‍ ജനറല്‍ മാനേജര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ,സപ്‌ളൈകോ വിവിധ വിഭാഗം മേധാവികള്‍, മേഖലാ മാനേജര്‍മാര്‍, ഡിപോ മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

ഓഫീസ് കെട്ടിട ഉദ്ഘാടനവും വാർഷിക പൊതുയോഗവും

Aswathi Kottiyoor

വാ​ക്സി​ൻ ഇ​നി സ്വ​ന്തം വാ​ർ​ഡി​ൽ നി​ന്ന് എ​ടു​ക്ക​ണം; പു​തി​യ മാ​ർ​ഗ​രേ​ഖ പു​റ​ത്ത്

Aswathi Kottiyoor

പഴശ്ശി ഡാം–– കുയിലൂര്‍ റോഡ്‌: 18 ലക്ഷം രൂപയുടെ ഭരണാനുമതി

Aswathi Kottiyoor
WordPress Image Lightbox