23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • മാ​സ്ക് പ​രി​ശോ​ധ​ന​യ്ക്കു നി​യ​മസാ​ധു​ത ന​ൽ​കാ​നു​ള്ള ഓ​ർ​ഡി​ന​ൻ​സ് വൈ​കു​ന്ന​ത് വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ
Kerala

മാ​സ്ക് പ​രി​ശോ​ധ​ന​യ്ക്കു നി​യ​മസാ​ധു​ത ന​ൽ​കാ​നു​ള്ള ഓ​ർ​ഡി​ന​ൻ​സ് വൈ​കു​ന്ന​ത് വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ

മാ​​​സ്ക് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു നി​​​യ​​​മ പി​​​ൻ​​​ബ​​​ലം ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് പു​​​ന​​​ർവി​​​ജ്ഞാ​​​പ​​​നം വൈ​​​കു​​​ന്ന​​​ത് വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലെ കാ​​​ല​​​താ​​​മ​​​സ​​​ത്തത്തുട​​​ർ​​​ന്ന്. ക​​​ഴി​​​ഞ്ഞ യാ​​​ഴ്ച ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​മാ​​​ണ് ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് പു​​​ന​​​ർവി​​​ജ്ഞാ​​​പ​​​നം ചെ​​​യ്യാ​​​ൻ ഗ​​​വ​​​ർ​​​ണ​​​റോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ഗ​​​വ​​​ർ​​​ണ​​​ർ ഇ​​​ട​​​ഞ്ഞു​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ലും കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​മെ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള ഓ​​​ർ​​​ഡി​​​​​​ന​​​ൻ​​​സ് രാ​​​ജ്ഭ​​​വ​​​നി​​​ൽ എ​​​ത്തി​​​യാ​​​ൽ ഉ​​​ട​​​ൻ ഇ- ​​​ഫ​​​യ​​​ൽ വ​​​ഴി കൈ​​​മാ​​​റാ​​​ൻ കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​​ള്ള ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലെ കാ​​​ല​​​താ​​​മ​​​സ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് രാ​​​ജ്ഭ​​​വ​​​നു കൈ​​​മാ​​​റാ​​​നാ​​​യി​​​ല്ല.

മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യി മ​​​ന്ത്രി​​​മാ​​​ർ​​​ക്കി​​​ട​​​യി​​​ൽ​​ത്ത​​ന്നെ ആ​​​ശ​​​ങ്ക പ​​​ര​​​ന്നെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലെ കാ​​​ല​​​താ​​​മ​​​സ​​​മാ​​​ണു കാ​​​ര​​​ണ​​​മെ​​​ന്നു പി​​​ന്നീ​​​ടാ​​​ണു വ്യ​​​ക്ത​​​മാ​​​യ​​​ത്. ഇ​​​ന്നു വീ​​​ണ്ടും പ​​​തി​​​വു മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ചേ​​​രു​​​ന്നു​​​ണ്ട്.

കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മാ​​​സ്ക് ഉ​​​പ​​​യോ​​​ഗം ക​​​ർ​​​ക്ക​​​ശ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പോ​​​ലും ജ​​​ന​​​ങ്ങ​​​ൾ മാ​​​സ്ക് ധ​​​രി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് പു​​​ന​​​ർവി​​​ളം​​​ബ​​​രം ചെ​​​യ്യാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് നി​​​ല​​​വി​​​ലി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യും മ​​​ന്ദീ​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു.

ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​നു പ​​​ക​​​ര​​​മു​​​ള്ള ബി​​​ൽ ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ വ​​​രു​​​ക​​​യും അ​​​ത് സെ​​​ല​​​ക്ട് ക​​​മ്മി​​​റ്റി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വി​​​ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. പൊ​​​തു​​​ജ​​​നാ​​​ഭി​​​പ്രാ​​​യം തേ​​​ടു​​​ന്ന​​​തി​​​നും മ​​​റ്റു​​​മാ​​​യി സെ​​​ല​​​ക്ട് ക​​​മ്മി​​​റ്റി കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​തി​​​നാ​​​ൽ ഫ​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ​​​നി​​​യ​​​മം ഇ​​​ല്ലാ​​​ത്ത സ്ഥി​​​തി​​​യാ​​​ണ്.

മ​​​ദ്രാ​​​സ് പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് ആ​​​ക്ട്, ട്രാ​​​വ​​​ൻ​​​കൂ​​​ർ കൊ​​​ച്ചി​​​ൻ പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് ആ​​​ക്ട് എ​​​ന്നി​​​വ​​​യി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഏ​​​കീ​​​ക​​​രി​​​ച്ചാ​​​ണ് സം​​​സ്ഥാ​​​ന​​​മെ​​​ന്പാ​​​ടും ബാ​​​ധ​​​ക​​​മാ​​​കു​​​ന്നത​​​ര​​​ത്തി​​​ൽ പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യനി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത്.

Related posts

ആദിവാസി യുവാവിന്റെ മരണം ആത്മഹത്യയെന്ന്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌

Aswathi Kottiyoor

സ്വര്‍ണവില ഈ മാസത്തെ താഴ്ന്ന നിലയിൽ

Aswathi Kottiyoor

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox