22.6 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • ചെട്ട്യാംപറമ്പ് ഗവ: യു പി സ്കൂളിൽ ഇലക്കറി മേളയും ശ്രേഷ്ഠ പോഷണ ഭക്ഷണ ക്ലാസ്സും സംഘടിപ്പിച്ചു.
Kelakam

ചെട്ട്യാംപറമ്പ് ഗവ: യു പി സ്കൂളിൽ ഇലക്കറി മേളയും ശ്രേഷ്ഠ പോഷണ ഭക്ഷണ ക്ലാസ്സും സംഘടിപ്പിച്ചു.

ചെട്ട്യാംപറമ്പ് ഗവ: യു പി സ്കൂളിൽ പോഷൺ അഭിയാൻ്റെ ഭാഗമായി ഇലക്കറി മേളയും ശ്രേഷ്ഠ പോഷണ ഭക്ഷണ ക്ലാസ്സും സംഘടിപ്പിച്ചു.
വാർഡ് മെമ്പർ ശ്രീമതി ലീലാമ്മ ജോണി ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ എൻ.ഇ.പവിത്രൻ ഗുരുക്കൾ ഔഷധസസ്യങ്ങളെക്കുറിച്ചും ഭക്ഷണത്തിന് ഉപയോഗിക്കുന്ന വിവിധതരം സസ്യങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഇലക്കറി മേളയിൽ 50 ൽ പരം വ്യത്യസ്ത ഇലവിഭവങ്ങൾ പ്രദർശിപ്പിച്ചു.
പത്തിലത്തോരൻ
ചുരുളിയിലത്തോരൻ
പ്ലാവിലത്തോരൻ
കപ്പളങ്ങയിലത്തോരൻ
തകരയിലത്തോരൻ
മൾബറിയിലത്തോരൻ
കുടങ്ങലിലത്തോരൻ
കോവലിലത്തോരൻ
പയറിലത്തോരൻ
കാബേജിലത്തോരൻ
ചേമ്പിലത്തോരൻ
മത്തനിലത്തോരൻ
തുടങ്ങിയ ഇനങ്ങളും
പൊന്നാങ്കണ്ണി, ചായ മൻസ, അരുണോദയം, സാമ്പാർ ചീര, വേലിച്ചിര, ഔഷധച്ചീര, പച്ചച്ചീര ആഗസ്ത്യ ചീര, മൈസൂർ ചീര, മുട്ടച്ചീര തുടങ്ങി വിവിധ ചീരയിനങ്ങളും പ്രദർശനത്തിനുണ്ടായിരുന്നു.
ഹെഡ്മിസ്ട്രസ് പി കെ കുമാരി സ്വാഗതം പറഞ്ഞു, പി ടി എ പ്രസിഡണ്ട് ശ്രീ വിനോദ് ടി ബി അധ്യക്ഷത വഹിച്ചു,. ശ്രീമതി ഷീന ബോബി, വിജയശ്രീ പി വി എന്നിവർ ആശംസകൾ അർപ്പിച്ചു.
ഷാജി മാസ്റ്റർ, ഹരിത ടീച്ചർ, ഗിഫ്റ്റി മാത്യു എന്നിവർ ഇലക്കറി
മേളയ്ക്ക് നേതൃത്വം നൽകി.

Related posts

കൊട്ടിയൂരില്‍ ഒട്ടുപാലിനുള്ളിൽ കരിങ്കല്ലു വച്ച് വില്‍ക്കാന്‍ ശ്രമം ; വിരുതനെ വ്യാപാരികള്‍ കയ്യോടെ പിടികൂടി

Aswathi Kottiyoor

ചെട്ടിയാംപറമ്പ് ഗവ.യു പി സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

Aswathi Kottiyoor

വേ​ന​ൽ ക​ടു​ത്തു; പു​ഴ​ക​ൾ വ​റ്റി

Aswathi Kottiyoor
WordPress Image Lightbox