26.8 C
Iritty, IN
July 5, 2024
  • Home
  • Iritty
  • ആറളം കൃഷി ഭവന്റെ നേതൃത്വത്തിൽ കൃഷി ഭവൻ പരിധിയിൽ കേര രക്ഷാ വാരം ആരംഭിക്കുന്നു
Iritty

ആറളം കൃഷി ഭവന്റെ നേതൃത്വത്തിൽ കൃഷി ഭവൻ പരിധിയിൽ കേര രക്ഷാ വാരം ആരംഭിക്കുന്നു

ആറളം കൃഷി ഭവന്റെ നേതൃത്വത്തിൽ കൃഷി ഭവൻ പരിധിയിൽ കേര രക്ഷാ വാരം ആരംഭിക്കുന്നു. മണ്ണിൽ നഷ്ടപെട്ടു പോയ ജൈവാംശം വീണ്ടെടുത്ത് നാളികേര കൃഷിയിലെ ഉല്പാദനം വർദ്ധിപ്പിക്കുന്നതിനായി പഞ്ചായത്തിലെ കേര കർഷകരെ പങ്കെടുപ്പിച്ച് പച്ചില വള കൃഷിയും പയർ വർഗ്ഗ കൃഷിയും തെങ്ങിൻ തോട്ടത്തിൽ വ്യാപിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. തെങ്ങിൻ ചുവട്ടിൽ വിതക്കുന്നതിനായി ഡെയിഞ്ച, കുറ്റി പയർ എന്നിവയുടെ വിത്തുകളും സ്ഥിരമായി പച്ചിലവളം ലഭിക്കുന്നതിന് തെങ്ങിൻ തോട്ടത്തിൽ വെച്ചു പിടിപ്പിക്കുന്നതിനായി ശീമക്കൊന്ന കമ്പും സൗജന്യമായി കർഷകർക്കു നൽകുന്നതാണ്.6200 തെങ്ങുകൾക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്. ശാസ്ത്രീയമായ തെങ്ങ് കൃഷി പരിപാലന വിഷയത്തിൽ കർഷകർക്ക് പരിശീലനവും നൽകുന്നതാണ്. ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി നികുതിശീട്ടിന്റെ കോപ്പി സഹിതം 01/10/2022 തീയ്യതിക്കുള്ളിൽ കർഷകർക്ക് കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Related posts

കാട്ടാനയെ തുരത്തുന്നതിനിടയിൽ പടക്കം പൊട്ടി വനം വകുപ്പ് ജീവനക്കാരന് പരിക്ക്

Aswathi Kottiyoor

കാരുണ്യ യാത്ര നടത്തി സ്വരൂപീച്ച 2 ലക്ഷം രൂപ ചികിത്സ സഹായ കമ്മറ്റിക്ക് കൈമാറി

Aswathi Kottiyoor

ഇരിട്ടി നാളികേര ഉല്‍പാദക കമ്പനിയുടെ ഭാരവാഹികള്‍ക്ക് സ്വീകരണവും ഉപഹാര സമര്‍പ്പണവും നടത്തി

Aswathi Kottiyoor
WordPress Image Lightbox