28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • യ​മു​ന​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ഡ​ൽ​ഹി​യി​ൽ ‌മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ചു
Kerala

യ​മു​ന​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ഡ​ൽ​ഹി​യി​ൽ ‌മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ചു

യ​മു​നാ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് അ​തിവേഗം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ അപകടസാധ്യതാ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ചൊ​വ്വാ​ഴ്ച രാ​വി​ലെ 205.33 അ​ടി എ​ന്ന നി​ല​യി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് ന​ദീ​തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സ​മാ​യി ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ലാ​ണ് യ​മു​ന​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത്. ഹിമാചൽ പ്രദേശിലെ ഹ​ത്നി​കു​ണ്ഡ് അ​ണ​ക്കെ​ട്ടി​ൽ നി​ന്ന് 1,04,121 ക്യൂ​സെ​ക്സ് വെ​ള്ളം തു​റ​ന്നു​വി​ട്ട​തി​നാ​ൽ ജ​ല​നി​ര​പ്പ് ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് സൂ​ച​ന.

ജ​ല​നി​ര​പ്പ് 206 അ​ടി​യി​ലെ​ത്തു​ന്ന​ത് മു​ന്നി​ൽ ക​ണ്ട് തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്

Related posts

മുല്ലപ്പെരിയാറിൽ തുറന്ന 9 ഷട്ടറുകളും അടച്ചു .

Aswathi Kottiyoor

*വിശ്വനാഥന്റെ മരണം: മുഴുവന്‍ കൂട്ടിരിപ്പുകാരുടെയും വിവരങ്ങള്‍ ശേഖരിച്ചു; നിര്‍ണായ നീക്കം.*

Aswathi Kottiyoor

മുഖ്യമന്ത്രി ശ്രീലങ്കൻ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Aswathi Kottiyoor
WordPress Image Lightbox