24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വിഖ്യാത നടി ആശാ പരേഖിന് ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം.*
Kerala

വിഖ്യാത നടി ആശാ പരേഖിന് ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം.*


വിഖ്യാത നടി ആശാ പരേഖിന് 2020-ലെ ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമ​ഗ്ര സംഭാവനകൾ പരി​ഗണിച്ചാണ് പുരസ്കാരം. കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂർ ആണ് പുരസ്കാരവിവരം പ്രഖ്യാപിച്ചത്.

അറുപതുകളിലേയും എഴുപതുകളിലേയും ഹിന്ദി സിനിമയിലെ മുൻനിര നായികമാരിലൊരാളാണ് ആശാ പരേഖ്. ഭറോസ, കട്ടി പതം​ഗ്, നന്ദൻ, ദോ ബദൻ, തീസരി മൻസിൽ, ചിരാ​ഗ് തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ.

അറുപതുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടികൂടിയാണ് ആശാ പരേഖ്. 1992-ൽ രാജ്യം പത്മശ്രീ നൽകി ആശയെ ആദരിച്ചിരുന്നു. രജനീകാന്തിനായിരുന്നു 2019-ലെ ദാദാസാഹിബ് ഫാൽക്കേ പുരസ്കാരം.

Related posts

സി.എന്‍.ജി. ഓട്ടോ നിരത്തിലെത്തിക്കാന്‍ കേരള ഓട്ടോമൊബൈല്‍സ്; ഇ-ഓട്ടോ കൂടുതല്‍ കാര്യക്ഷമമായെത്തും.

Aswathi Kottiyoor

വീട്ടമ്മ പദവി’ ഉപേക്ഷിക്കാൻ ഒരു ലക്ഷത്തിലേറെ വനിതകൾ

Aswathi Kottiyoor

*ഇ സി ജി ടെക്നീഷ്യന്‍, നഴ്സ് നിയമനം*

Aswathi Kottiyoor
WordPress Image Lightbox