24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മരിച്ച വ്യാപാരിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നൽകും: യുണൈറ്റഡ് മർച്ചന്റ് ചേംബർ സംസ്ഥാന പ്രസിഡണ്ട് ജോബി വി. ചുങ്കത്ത്
Kerala

മരിച്ച വ്യാപാരിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നൽകും: യുണൈറ്റഡ് മർച്ചന്റ് ചേംബർ സംസ്ഥാന പ്രസിഡണ്ട് ജോബി വി. ചുങ്കത്ത്

പാലക്കാട്: സംഘടനയിലെ വ്യാപാരികൾ മരിച്ചാൽ അവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് യുണൈറ്റഡ് മർച്ചന്റ് ചേംബർ സംസ്ഥാന പ്രസിഡണ്ട് ജോബി ചുങ്കത്ത് പറഞ്ഞു. യുണൈറ്റഡ് മർച്ചൻസ് ചേംബർ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ജോബി വി. ചുങ്കത്ത്.

ജില്ലാ പ്രസിഡൻറ് പി എസ് സിംസൺ അധ്യക്ഷനായി. സുത്യാർ ഹമായ സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ പാലക്കാട് ഡിവൈഎസ്പി വി .കെ .രാജു ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഓ. ഷൈജു എബ്രഹാം എന്നിവരെ ആദരിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി ഫിറോസ് ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ കെ ഗോകുൽദാസ് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ ആർ ചന്ദ്രൻ നന്ദിഅർപ്പിച്ചു ‘2022 -24 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സി എച്ച് ആലിക്കുട്ടി ഹാജി കണ്ണൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ടി എഫ് സെബാസ്റ്റ്യൻ കണ്ണൂർ ഭരണാധികാരിയായി.

പ്രസാദ് ജോൺ മാമ്പ്ര പത്തനംതിട്ട, വിഎസ് ജോസ് ഉഴുന്നാലിൽ കോട്ടയം, പിഎംഎം ഹബീബ് പാലക്കാട്, ബഷീർ കൊല്ലം, ടി കെ ഹെൻട്രി പാലക്കാട്, ടോമി കുറ്റിയാംഗൽ കോട്ടയം ,വി വി ജയൻ എറണാകുളം, കെഎം കുട്ടി മണ്ണാർക്കാട്, രാധാകൃഷ്ണൻ തിരുവനന്തപുരം, റഷീദ് കോഴിക്കോട് ഷീബ തൃശ്ശൂർ, ഫൈസൽ കുട്ടമരത്ത് കോഴിക്കോട്, റോയി പി. തിയോച്ചൻ ആലപ്പുഴ, റഹീം വയനാട് തുടങ്ങിയവർ സംസാരിച്ചു.

Related posts

കോവിഡ്: കെയർ ഹോമുകളിൽ കരുതൽ വേണമെന്നു മന്ത്രി.

Aswathi Kottiyoor

ട്രെയിനിൽവച്ച് ദേഹാസ്വാസ്ഥ്യം; ഗ്രാമവികസന വകുപ്പ് അഡിഷനൽ സെക്രട്ടറി മരിച്ചു.*

Aswathi Kottiyoor

സെക്കന്‍ഡ് ഷോ ഇല്ല, തിയറ്ററുകളിലെ പ്രദര്‍ശനം ഒമ്ബതിനു തന്നെ അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചതായി ഫിയോക്

Aswathi Kottiyoor
WordPress Image Lightbox