24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • മാ​ധ്യ​മ, വി​നോ​ദ മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പം 100 ബി​ല്യ​ൺ ഡോ​ള​റാ​ക​ണ​മെ​ന്ന് കേ​ന്ദ്രം
Kerala

മാ​ധ്യ​മ, വി​നോ​ദ മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പം 100 ബി​ല്യ​ൺ ഡോ​ള​റാ​ക​ണ​മെ​ന്ന് കേ​ന്ദ്രം

മാ​ധ്യ​മ, വി​നോ​ദ വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലെ നി​ക്ഷേ​പം 2,030-ൽ 100 ​ബി​ല്യ​ണ്‍ ഡോ​ള​റാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് സെ​ക്ര​ട്ട​റി അ​പൂ​ര്‍​വ ച​ന്ദ്ര. ഇ​ന്ത്യ​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ അ​ടു​ത്ത 10 വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 10 ട്രി​ല്യ​ണ്‍ ഡോ​ള​റാ​യി വ​ള​രും.

മാ​ധ്യ​മ-​വി​നോ​ദ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് മ​ന്ത്രാ​ല​യം ന​ല്‍​കു​മെ​ന്നും ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ചേം​ബേ​ഴ്‌​സ് ഓ​ഫ് കൊ​മേ​ഴ്സ് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രി​യു​ടെ ഫാ​സ്റ്റ് ട്രാ​ക്ക് പ്രോ​ഗ്രാം 2022 ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ വി​ദേ​ശ​നി​ക്ഷേ​പം ആ​ക​ര്‍​ഷി​ക്കാ​ന്‍ ഇ​ന്‍​വെ​സ്റ്റ് ഇ​ന്ത്യ വി​ക​സി​പ്പി​ക്കും. ഇ​തി​നാ​യി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ മ​ന്ത്രാ​ല​യം ഒ​രു​മി​ച്ച് കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദേ​ശീ​യ ഫി​ലിം ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​ന്‍ സി​നി​മാ വ്യ​വ​സാ​യ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ്. ഇ​തി​നാ​യി സി​നി​മാ വ്യ​വ​സാ​യ​ത്തെ ന​വീ​ക​രി​ക്കും.

വ്യ​വ​സാ​യ​ത്തെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച ഇ​ന്‍​വെ​സ്റ്റ് ഇ​ന്ത്യ​ക്ക് അ​ത് കൈ​മാ​റും. 100 ബി​ല്യ​ണ്‍ ഡോ​ള​റി​ല​ധി​കം നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പം ഈ ​വ​ര്‍​ഷം ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വി​ദേ​ശ നി​ക്ഷേ​പം ആ​ക​ര്‍​ഷി​ക്കാ​ന്‍ ഇ​ന്‍​വെ​സ്റ്റ് ഇ​ന്ത്യ​യെ ഉ​പ​യോ​ഗി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. ഇ​തി​ലൂ​ടെ വി​ദേ​ശ ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​രെ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രും.

ഇ​ന്ത്യ​യി​ലെ സി​നി​മാ ഷൂ​ട്ടിം​ഗ് സു​ഗ​മ​മാ​ക്കു​ന്ന​തി​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കും. സം​സ്ഥാ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന പ്രോ​ത്സാ​ഹ​ന​ത്തോ​ടെ ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് അ​നു​കൂ​ല​വും ആ​ക​ര്‍​ഷ​ക​വു​മാ​യ പ​ദ്ധ​തി​യാ​യി ഇ​ത് മാ​റു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

സിയാലിന്റെ ഹരിതോർജ ഉത്പാദനം 25 കോടി യൂണിറ്റ്; കെഎസ്ഇബി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദകർ

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍: 500 രൂ​പ​യാ​ക്കിയ ഉത്തരവ് റ​ദ്ദാ​ക്കി

Aswathi Kottiyoor

‌ട്രെ​യി​ൻ യാ​ത്ര​യ്ക്ക് ഇ​നി പ​ഴ​യ നി​ര​ക്ക്; സ്പെ​ഷ​ലാ​ക്കി ഓ​ടി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ന്നു

Aswathi Kottiyoor
WordPress Image Lightbox