24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഗര്‍ഭച്ഛിദ്രത്തിന് ഭര്‍ത്താവിന്റെ സമ്മതം വേണ്ടെന്ന് ഹൈക്കോടതി
Kerala

ഗര്‍ഭച്ഛിദ്രത്തിന് ഭര്‍ത്താവിന്റെ സമ്മതം വേണ്ടെന്ന് ഹൈക്കോടതി

ഭര്‍ത്താവിന്റെ അനുമതിയോ സമ്മതമോ ഇല്ലാതെ സ്ത്രീയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താമെന്ന് കേരളാ ഹൈക്കോടതി.പ്രസവസമയത്തും ഗര്‍ഭാവസ്ഥയിലും സമ്മര്‍ദവും പിരിമുറുക്കവും അനുഭവിക്കേണ്ടി വരുന്നത് സ്ത്രീയാണ്. ആയത് കൊണ്ട് ഗര്‍ഭാവസ്ഥയില്‍ മുന്നോട്ട് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട് പരാമര്‍ശിച്ച് കോടതി ചൂണ്ടിക്കാട്ടി.

വിവാഹജീവിതത്തില്‍ ഗര്‍ഭിണിയായ സ്ത്രീകളുടെ പെട്ടെന്നുണ്ടാകുന്ന മാറ്റം ഗര്‍ഭച്ഛിദ്രത്തിനുള്ള യോഗ്യതയായി കണക്കാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിവാഹമോചനം എന്നത് ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിനുള്ള സ്ത്രീകളുടെ അവകാശത്തെ പരിമിതപ്പെടുത്തില്ലെന്ന് കോടതി നിരീക്ഷിച്ചു.

കോട്ടയത്ത് നിന്നുള്ള വിവാഹിതയായ ഇരുപത്തൊന്നുകാരി ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് വി ജി അരുണ്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

Related posts

തദ്ദേശ തിരഞ്ഞെടുപ്പ്: അർഹതപ്പെട്ടവർക്ക് നിക്ഷേപം തിരികെ നൽകാൻ നിർദ്ദേശം

Aswathi Kottiyoor

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഇനി ശ​നി​യാ​ഴ്ചയും

Aswathi Kottiyoor

എയ്ഡഡ് സ്കൂളുകൾ സർക്കാർ നയങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥം

Aswathi Kottiyoor
WordPress Image Lightbox