ആഗോളതലത്തിൽ പ്രശംസ നേടിയ ഉത്തരവാദിത്ത ടൂറിസത്തിലൂടെ വിനോദസഞ്ചാരത്തെ ഒരു സുസ്ഥിര പ്രവർത്തനമാക്കി മാറ്റി കേരളം മാതൃക സൃഷ്ടിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രകൃതിസമ്പത്തും നാടിന്റെ തനതായ സാംസ്‌കാരിക പൈതൃകവും കോട്ടം വരാത്ത രീതിയിൽ ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുക എന്നതാണ് കേരള ടൂറിസം മുന്നോട്ടുവയ്ക്കുന്നതെന്ന് ലോക വിനോദ സഞ്ചാരദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്‌താവനയിൽ മന്ത്രി പറഞ്ഞു.
കാരവൻ കേരള പോലുള്ള പുതിയ പദ്ധതികൾ ഈ വീക്ഷണത്തിലാണ് രൂപപ്പെടുത്തിയത്. ‘പുനർവിചിന്തന ടൂറിസം’ എന്നതാണ് ഈ വർഷത്തെ ലോക വിനോദസഞ്ചാര ദിനത്തിന്റെ പ്രമേയം.ഐക്യരാഷ്ട്രസഭ നിശ്ചയിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി ടൂറിസം വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഊന്നൽ നൽകുന്നതാണിതെന്നും മന്ത്രി പറഞ്ഞു.