26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഫിലിംഫന്റാസിയ: ഫിലിം ഫെസ്റ്റിവൽ നടത്തി.
Kerala

ഫിലിംഫന്റാസിയ: ഫിലിം ഫെസ്റ്റിവൽ നടത്തി.

ദേശീയ സിനിമ ദിനത്തോടാനുബന്ധിച്ച് ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് മീഡിയ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘ഫിലിംഫന്റാസിയ’ ഫിലിം ഫെസ്റ്റിവൽ നടത്തി. ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് പ്രിൻസിപ്പൽ വിനു ജോർജ് ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പ് മേധാവി അനുപ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മീഡിയ വിഭാഗം മേധാവി സംഗീത യു. ബി അധ്യാപകരായ ദൃശ്യരാജ് കെ പി, അശ്വതി സി, വിപിൻ ദാസ് , സജിൻ ജേക്കബ്‌ എന്നിവർ നേതൃത്വം നൽകി. ഫിലിം ഫെസ്റ്റിവലിൽ 2006 ൽ പുറത്തിറങ്ങിയ ഹെർട്ടി പൗസ്,2022 ൽ പുറത്തിറങ്ങിയ ആവാസവ്യൂഹം എന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഫിലിം ക്വിസ്, സിനിമ നിരൂപണം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. ബിബിഎ ഡിപ്പാർട്മെന്റ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ നയന റോസ് , ബി സി എ മൂന്നാം വർഷ വിദ്യാർത്ഥിയായ അമൽ സി എസ് എന്നിവരാണ് ക്വിസ് മത്സര വിജയികൾ.

Related posts

പ്രൊഫ. കെ.എ. സ്വിദ്ദീഖ് ഹസൻ സാഹിബ് വിടവാങ്ങി………

Aswathi Kottiyoor

ജി.എസ്.ടി: 20 കോടിക്കു മുകളിൽ വിറ്റുവരവുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ ഇ- ഇൻവോയ്‌സ്

Aswathi Kottiyoor

തോട്ടം തൊഴിലാളികൾക്ക് 41 രൂപ വേതനവർധന ; മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിപണിസാധ്യത കണ്ടെത്താൻ പിന്തുണ

Aswathi Kottiyoor
WordPress Image Lightbox