മണ്ഡലത്തിൽ വിവിധ റോഡുകളുടെ നവീകരണത്തിന് 1.35 കോടിയുടെ അനുമതി. തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുക, ഡ്രൈനേജ് സംവിധാനം ഒരുക്കൽ, ക്രാഷ് ബാരിയർ നിർമാണം തുടങ്ങിയ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചത്. തളിപ്പറമ്പ്- –- ഇരിട്ടി റോഡ് നവീകരണം–- 25 ലക്ഷം, തളിപ്പറമ്പ്- –-കൂർഗ് ബോർഡർ റോഡ് നവീകരണം–- 25 ലക്ഷം, ചപ്പാരപ്പടവ്- –-എരുവാട്ടി-–- വിമലശേരി റോഡ്–- 25 ലക്ഷം, മേത്തുരുമ്പ-–- ചപ്പാരപ്പടവ്-–- കുറ്റൂർ റോഡ്–- 25 ലക്ഷം, അമ്മാനപ്പാറ -–-പാച്ചേനി- –-തേറണ്ടി- ചപ്പാരപ്പടവ് –- 20 ലക്ഷം, ചൊറുക്കള–- -ബാവുപ്പറമ്പ് റോഡ്–- 15 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
മഴക്കാലത്ത് റോഡുകളിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ എം വി ഗോവിന്ദൻ എംഎൽഎ ബന്ധപ്പെട്ട ഉഗ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നവീകരണത്തിന് തുക അനുവദിച്ചത്.