26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • അനധികൃത അവധി; ഒൗദാര്യ പെൻഷൻ വേണ്ടെന്ന് ധനവകുപ്പ്.
Kerala

അനധികൃത അവധി; ഒൗദാര്യ പെൻഷൻ വേണ്ടെന്ന് ധനവകുപ്പ്.

സർക്കാർ ജീവനക്കാർ അനധികൃതമായ ജോലിക്കു ഹാജരാകാത്തതിന്റെ പേരിൽ മിനിമം പെൻഷൻ നഷ്ടപ്പെടുകയാണെങ്കിൽ ഒൗദാര്യ പെൻഷൻ അനുവദിക്കേണ്ടതില്ലെന്ന് ധനവകുപ്പിന്റെ ഉത്തരവ്. തീർപ്പാക്കിയ കേസുകൾ 2009 ഒക്ടോബർ 19 വരെ മുൻകാല പ്രാബല്യം നൽകി ഇൗ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുനഃപരിശോധിക്കണം. എന്നാൽ, ഇതുവരെ അനുവദിച്ച തുക തിരികെ ഇൗടാക്കില്ല.
ജോലിക്കെത്താത്ത കാലയളവ് പിന്നീട് ശൂന്യവേതന അവധിയായി പലരും ക്രമീകരിക്കാറുണ്ട്. എന്നിട്ടും സേവന കാലയളവ് 10 വർഷത്തിൽ കുറവാണെങ്കിൽ മിനിമം പെൻഷന് അർഹരല്ല. ഇവർക്കാണ് ഒൗദാര്യ പെൻഷൻ നൽകേണ്ടതില്ലെന്ന സർക്കാർ ഉത്തരവ്.

യുജിസി, എഐസിടിഇ, എംഇഎസ് എന്നീ വിഭാഗങ്ങളിൽ നിന്നു വിരമിച്ചവർക്ക് എക്സ്ഗ്രേഷ്യ പെൻഷനും എക്സ്ഗ്രേഷ്യ കുടുംബ പെൻഷനും നൽകുമ്പോൾ ക്ഷാമാശ്വാസം സംസ്ഥാന നിരക്കിലായിരിക്കണം.

കേന്ദ്ര നിരക്കിൽ ക്ഷാമാശ്വാസം അനുവദിച്ചിട്ടുണ്ടെങ്കിൽ അവയ്ക്ക് 2014 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ സംസ്ഥാന നിരക്ക് ബാധകമാക്കണം. കേന്ദ്ര നിരക്കിൽ നൽകിയ തുക തിരികെ ഇൗടാക്കേണ്ടതില്ല.

Related posts

ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ന് ശേ​ഷം കോ​വി​ഡ് കേ​സു​ക​ള്‍ ആ​യി​ര​ത്തി​ല്‍ താ​ഴെ; മാ​സ്‌​ക് മാ​റ്റാ​റാ​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി

Aswathi Kottiyoor

സാമൂഹിക സുരക്ഷ പെന്‍ഷന്‍: ഇനിമുതല്‍ വിതരണ ഏജന്റിന് പണം നല്‍കേണ്ട

Aswathi Kottiyoor

ലൈബ്രറികളിൽ പൊതുശൗചാലയം പണിയും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox