24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സു​പ്രീം​ കോ​ട​തി​യി​ൽ വി​വ​രാ​വ​കാ​ശ പോ​ർ​ട്ട​ൽ വ​രു​ന്നു
Kerala

സു​പ്രീം​ കോ​ട​തി​യി​ൽ വി​വ​രാ​വ​കാ​ശ പോ​ർ​ട്ട​ൽ വ​രു​ന്നു

വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം രേ​ഖ​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ പ്ര​ത്യേ​ക ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങി സു​പ്രീം​ കോ​ട​തി. പൊ​തു അ​ഥോ​റി​റ്റി​ക​ൾ വി​വ​രാ​വ​കാ​ശ നി​യ​മ​പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ച​ട്ട​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

സു​പ്രീം​ കോ​ട​തി രേ​ഖ​ക​ൾ ഓ​ൺ​ലൈ​ൻ വ​ഴി ല​ഭ്യ​മാ​ക്കാ​ൻ പോ​ർ​ട്ട​ൽ തു​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ക്രി​തി അ​ഗ​ർ​വാ​ൾ, ല​ക്ഷ്യ പു​രോ​ഹി​ത് എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് തീ​രു​മാ​നം അ​റി​യി​ച്ച​ത്.

സു​പ്രീം​ കോ​ട​തി​യു​ടെ ഇ-​ക​മ്മി​റ്റി വി​വ​രാ​വ​കാ​ശ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​ണെ​ന്നും നാ​ല് ആ‍​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ഇ​ത് ല​ഭ്യ​മാ​കു​മെ​ന്നും ജ​സ്റ്റി​സ് ഹ​ർ​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​യെ അ​റി​യി​ച്ചു. ഓ​ൺ​ലൈ​ൻ സം​വി​ധാ​നം വ​ഴി കേ​സു​ക​ൾ സ​മ​ർ​പ്പി​ക്കാ​മെ​ങ്കി​ലും വി​വ​രാ​വ​കാ​ശ നി​യ​മം വ​ഴി കോ​ട​തി വി​വ​ര​ങ്ങ​ൾ ആ​രാ​യാ​ൻ ത​പാ​ൽ മാ​ർ​ഗ​ത്തി​ലൂ​ടെ മാ​ത്ര​മാ​ണ് സാ​ധി​ക്കു​ക.

Related posts

സൗരോർജത്തിലും ഷോക്ക്; ഗ്രോസ് മീറ്ററിങ്ങിലേക്കു മാറണം, സൗരോർജ പ്ലാന്റ് സ്ഥാപിച്ചവർ ആശങ്കയിൽ

Aswathi Kottiyoor

ജനുവരി അവസാനത്തോടെ ഇന്ത്യയിൽ കൊവിഡ് കേസുകൾ 4-8 ലക്ഷമായി ഉയരുമെന്ന് മുന്നറിയിപ്പ്‌

Aswathi Kottiyoor

ഇന്ന് വിജയദശമി, ജ്ഞാനത്തിന്റെ ആദ്യാക്ഷരം കുറിച്ച് കുഞ്ഞുങ്ങൾ

Aswathi Kottiyoor
WordPress Image Lightbox