സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും പന്നി, പന്നി മാംസം, മാംസോൽപന്നങ്ങൾ എന്നിവ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനും സർക്കാർ ഏർപ്പെടുത്തിയിരുന്ന നിരോധനം 30 ദിവസത്തേക്ക് കൂടി നീട്ടി ഉത്തരവു പുറപ്പെടുവിച്ചു. കേരളത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു നിരോധനം.