23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ന​വ​കേ​ര​ളീ​യം കു​ടി​ശി​ക നി​വാ​ര​ണം: 1.75 കോ​ടി​യു​ടെ വാ​യ്പാ ഇ​ള​വ് ന​ൽ​കി
Kerala

ന​വ​കേ​ര​ളീ​യം കു​ടി​ശി​ക നി​വാ​ര​ണം: 1.75 കോ​ടി​യു​ടെ വാ​യ്പാ ഇ​ള​വ് ന​ൽ​കി

ന​വ​കേ​ര​ളീ​യം കു​ടി​ശി​ക നി​വാ​ര​ണം സം​സ്ഥാ​ന​ത​ല സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി എ​ട്ട് ജി​ല്ല​ക​ളി​ലെ 35 അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച് 1.75 കോ​ടി​യു​ടെ വാ​യ്പാ ഇ​ള​വ് ന​ൽ​കി​യ​താ​യി മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ അ​റി​യി​ച്ചു. 29 സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളാ​ണ് അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യി​രു​ന്ന​ത്.

വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ക​യും വാ​യ്പാ തി​രി​ച്ച​ട​വി​നു വ​ഴി​യി​ല്ലാ​തെ വ​രി​ക​യും ചെ​യ്ത​വ​രു​ടെ വാ​യ്പ​ക​ൾ​ക്കാ​ണ് ഇ​ള​വ് ന​ൽ​കു​ന്ന​ത്. വാ​യ്പാ​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ൾ മ​ര​ണ​പ്പെ​ടു​ക​യും ബാ​ധ്യ​ത പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക്ക​ളു​ടെ ചു​മ​ത​ല​യി​ലാ​കു​ക​യും ചെ​യ്ത വാ​യ്പ​ക​ളും ഗു​രു​ത​ര​മാ​യ രോ​ഗ​മോ അ​പ​ക​ട​മോ സം​ഭ​വി​ച്ച് പൂ​ർ​ണ​മാ​യും കി​ട​പ്പി​ലാ​കു​ക​യും ചെ​യ്ത​വ​രു​ടെ​യ വാ​യ്പ​ക​ളും അ​പേ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ഇ​ള​വു​ക​ൾ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

1,75,16,333.50 രൂ​പ​യു​ടെ ഇ​ള​വാ​ണ് ഈ ​വ​ർ​ഷം ഏ​പ്രി​ൽ ഒ​ന്നും മു​ത​ൽ സെ​പ്റ്റം​ബ​ർ 19 വ​രെ ല​ഭ്യ​മാ​യ അ​പേ​ക്ഷ​ക​ളി​ൽ ന​ൽ​കി​യി​ട്ടു​ള്ള​ത്. സ​ഹ​ക​ര​ണ മ​ന്ത്രി, സ​ഹ​ക​ര​ണ സെ​ക്ര​ട്ട​റി, സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്ട്രാ​ർ, അ​ഡീ​ഷ​ണ​ൽ ര​ജി​സ്ട്രാ​ർ ( ക്രെ​ഡി​റ്റ് ) എ​ന്നി​വ​ര​ട​ങ്ങി​യ സം​സ്ഥാ​ന​ത​ല സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യാ​ണ് ഇ​ള​വു​ക​ൾ ന​ൽ​കി​യ​ത്

Related posts

സംസ്ഥാനത്ത് ഇന്ന് 310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

Aswathi Kottiyoor

ഭൂമി ഇടപാട് ആരോപണം: നമ്പി നാരായണനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി.

Aswathi Kottiyoor
WordPress Image Lightbox