22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഹ​ർ​ത്താ​ലി​നി​ടെ​യി​ലെ ആ​ക്ര​മ​ണ​ങ്ങ​ൾ; 197 പേ​ർ അ​റ​സ്റ്റി​ൽ
Kerala

ഹ​ർ​ത്താ​ലി​നി​ടെ​യി​ലെ ആ​ക്ര​മ​ണ​ങ്ങ​ൾ; 197 പേ​ർ അ​റ​സ്റ്റി​ൽ

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ലി​നി​ടെ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 197 പേ​ര്‍ അ​റ​സ്റ്റി​ല്‍. 58 പേ​ര്‍ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ണ്.

ഇ​ന്ന് രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ച്ച ഹ​ര്‍​ത്താ​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നി​ര​വ​ധി ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 30 ഓ​ളം കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ക​ല്ലെ​റി​ഞ്ഞു ത​ക​ര്‍​ത്തു.

ച​ര​ക്ക് ലോ​റി​ക​ൾ​ക്കും ക​ട​ക​ൾ​ക്കും നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. കാ​റു​ക​ളും ട്രാ​വ​ല​റു​ക​ളും സ​മ​ര​ക്കാ​ർ അ​ടി​ച്ചു ത​ക​ർ​ത്തു. ഈ​രാ​റ്റു​പേ​ട്ട​യി​ൽ സ​മ​ര​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. അ​ഞ്ച് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട് മ​ഞ്ഞ​മ​ല​യി​ൽ 15 പേ​ര​ട​ങ്ങു​ന്ന സം​ഘം ക​ട​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി. ക​ണ്ണൂ​രി​ല്‍ ഉ​ളി​യി​ല്‍ ന​ര​യ​ന്‍​പാ​റ​യി​ൽ പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞു. പു​ല​ര്‍​ച്ചെ പ​ത്രം കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ത്തി​ന് നേ​രെ​യാ​ണ് പെ​ട്രോ​ള്‍ ബോം​ബെ​റി​ഞ്ഞ​ത്. ബോം​ബെ​റി​ഞ്ഞ​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

കൊ​ല്ലം പ​ള്ളി​മു​ക്കി​ൽ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ബൈ​ക്കി​ടി​പ്പി​ച്ച് വീ​ഴ്ത്തി. ബൈ​ക്കി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ആ​ന്‍റ​ണി, സി​പി​ഒ നി​ഖി​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

യാ​ത്ര​ക്കാ​രെ സ​മ​രാ​നു​കൂ​ലി​ക​ൾ അ​സ​ഭ്യം പ​റ​യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പൊ​ലീ​സു​കാ​ർ, ഇ​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്.

പോ​ലീ​സി​ന്‍റെ ബൈ​ക്കി​ൽ ഹ​ർ​ത്താ​ല​നു​കൂ​ലി ബൈ​ക്ക് ഇ​ടി​ച്ച് ക​യ​റ്റു​ക​യും ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ത്തി​യ ആ​ളെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. പ​രി​ക്കേ​റ്റ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Related posts

ആ​യി​രം വ​നി​ത​ക​ള്‍​ക്ക് വി​ദ​ഗ്ധ ​പ​രി​ശീ​ല​ന​വു​മാ​യി സ്റ്റാ​ര്‍​ട്ട​പ് മി​ഷ​ന്‍

Aswathi Kottiyoor

മന്ത്രി എം വി ഗോവിന്ദൻ ജൂലൈ ഒമ്പത്, 10, 16, 17, 23 തീയതികളിൽ ജില്ലയിൽ

Aswathi Kottiyoor

നാളത്തെ പ്ലസ് വണ്‍ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട് .

Aswathi Kottiyoor
WordPress Image Lightbox