24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഓണം കഴിഞ്ഞിട്ടും അരിയ്ക്കും പച്ചക്കറിയ്ക്കും വില ഉയരുകയാണ് ; അറുപതിലേയ്ക്ക് അരിവില
Kerala

ഓണം കഴിഞ്ഞിട്ടും അരിയ്ക്കും പച്ചക്കറിയ്ക്കും വില ഉയരുകയാണ് ; അറുപതിലേയ്ക്ക് അരിവില

ഓണം കഴിഞ്ഞിട്ടും അരിയ്ക്കും പച്ചക്കറിയ്ക്കും വില ഉയരുകയാണ്. മീനിനും കോഴിയ്ക്കും വിലകുറഞ്ഞതാണ് ഏക ആശ്വാസം. മദ്ധ്യകേരളത്തിൽ ഏറ്റവുമധികം വിൽക്കുന്ന ജയ അരിയുടെ മൊത്തവില 55ലെത്തി. മൈസൂർ അരിയുടേയും വില ഉയരുകയാണ്.ഓണത്തിനു മുൻപ് 49 ആയിരുന്നു ജയഅരിയുടെ വില . ചില്ലറ വില പലയിടത്തും 60ൽ ആണ്. മറ്റു ബ്രാൻഡുകളെയും വിലക്കയറ്റം ബാധിച്ചിട്ടുണ്ട്.ആന്ധ്രയിലും മൈസൂരിലും അരിയ്ക്ക് ക്ഷാമമാണ്. വരവ് തീരെ കുറഞ്ഞു. തുക മുൻകൂറായി അടച്ചാൽ മാത്രമേ ലോഡ് അയയ്ക്കൂവെന്നാണ് ആന്ധ്രയിലെ മില്ലുടമകളുടെ നിലപാട്.വില താഴാതെ കാരറ്റും ബീൻസും.കാരറ്റിന് 100 രൂപയാണ് ഇന്നലത്തെ വില. ഓണക്കാലത്ത് ഇത് 80 ആയിരുന്നു. 100 രൂപ ആയിരുന്ന ബീൻസ് 110ലെത്തി. വെണ്ട, പടവലം, തക്കാളി തുടങ്ങിയവക്കെല്ലാം ഓണവിപണിയെ അപേക്ഷിച്ച് നേരിയ വിലക്കുറവുണ്ട്. ഊട്ടിയിൽ നിന്നാണ് കാരറ്റും ബീൻസും എത്തുന്നത്.ചെറുമീനിന് വിലകുറഞ്ഞു.ഇടവേളയ്ക്കുശേഷം ചെറുമീനുകളുടെ വില കുറഞ്ഞതോടെ ഇടത്തരക്കാർക്ക് ആശ്വാസമായി. ഇരുന്നൂറു കടന്ന മത്തിയും അയലയും കിളിയുമെല്ലാം സാധാരണക്കാർക്കു പ്രാപ്യമായ വിലയിലേക്ക് എത്തിയതോടെ വിൽപ്പനയും കൂടി.
കാലാവസ്ഥ അനുകൂലമായതോടെ മീൻ വരവ് ഏറി. ചെറിയ മത്തി ഒന്നര കിലോയ്ക്ക് 100 രൂപയ്ക്കു വരെ വിൽക്കുന്ന സ്ഥലങ്ങളുണ്ട്. അയല വിലയും മിക്ക ദിവസങ്ങളിലും ശരാശരി 100 രൂപയാണ്. കിളിവില 100 -150 രൂപയിലാണ്. ശീലാവ്, കടൽവരാൽ, ഒഴുവൽ തുടങ്ങിയവയുടെ വിലയും 150 രൂപയ്ക്കു താഴെയാണ്. ബീഫിനും മട്ടനും വിലക്കുറവില്ലെങ്കിലും 150ന് മുകളിലുണ്ടായിരന്ന ചിക്കൻ വില 115ലേയ്ക്ക് താഴ്ന്നു.വലിയ മീനിന് വിലകുറഞ്ഞില്ലകേര: 300.തള: 380.വറ്റ: 400.

അരിവില അറുപതിലേയ്ക്ക് ഉടനെത്തും. പ്രതികൂല കാലാവസ്ഥ മൂലം കടുത്ത ക്ഷാമാണ് അരിയ്ക്ക്. ജയ അരിയ്ക്ക് 25 രൂപയോളം വർദ്ധിച്ചു.

Related posts

“ഫൈവ് കെ മിഡ്നൈറ്റ് ഫൺ റൺ’ : വനിതകള്‍ക്കായി മാരത്തണ്‍ സംഘടിപ്പിക്കുന്നു.

Aswathi Kottiyoor

ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നൽകാത്തതിന് കടയിൽ കയറി അക്രമം: മൂന്ന് പേരെ കോണ്‍ഗ്രസ് സസ്‌പെന്‍റ് ചെയ്തു

Aswathi Kottiyoor

നെല്ലുസംഭരണം : കേരള ബാങ്ക്‌ വായ്‌പ നൽകും

Aswathi Kottiyoor
WordPress Image Lightbox