2022-2023 അധ്യയന വർഷത്തെ എം.ടെക് കോഴ്സിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ, ഗേറ്റ് സ്‌കോർ, മാർക്ക്/ ഗ്രേഡ് എന്നിവ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനും ഓപ്ഷൻ രജിസ്ട്രേഷൻ/ ഡീലീഷൻ/ റീ-അറേൻജ്മെന്റിനുമുള്ള അവസരം നൽകുന്നു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ http://admissions.dtekerala.gov.in എന്ന വെബ്സൈറ്റിൽ ‘M.Tech 2022’ എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
ഫോട്ടോ, ഒപ്പ് എന്നിവ ഉൾപ്പെടെ മുകളിൽ പറഞ്ഞ ഏതെങ്കിലും വിവരങ്ങളിൽ ന്യൂനതകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനായ് ‘application correction’ എന്ന മെനുവിൽ നൽകിയിട്ടുള്ള മെമ്മോകൾ വായിച്ചു മനസിലാക്കിയ ശേഷം അവ പരിഹരിക്കുന്നതിനാവശ്യമായ രേഖകൾ യഥാസ്ഥലങ്ങളിൽ അപ്ലോഡ് ചെയ്യേണ്ടതാണ്. ഒന്നിലധികം പേജുകൾ ഉണ്ടെങ്കിൽ ഒറ്റ PDF ആയി അപ്ലോഡ് ചെയ്യേണ്ടതാണ്.
ഓപ്ഷൻ രജസ്ട്രേഷൻ
അപേക്ഷാഫീസ് അടച്ചു ഇതുവരെയും ഓപ്ഷൻ രജിസ്റ്റർ ചെയ്യാത്തവർക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനും നേരത്തെ ചെയ്തവർക്ക് നിലവിലുള്ള ഓപ്ഷനുകളോടൊപ്പം പുതിയ ഓപ്ഷനുകൾ കൂട്ടി ചേർക്കുന്നതിനും നിലവിലുള്ളവ ക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും ഇതോടൊപ്പം അവസരം ഉണ്ടായിരിക്കുന്നതാണ്.
Option Registration/Delection/Re-arrangement ചെയ്തശേഷം Confirmation പേജിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്. Confirmation page, പരാതികൾ എന്നിവ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് തപാൽ മുഖേന അയക്കാൻ പാടുള്ളതല്ല.
അപേക്ഷയിലെ പരാതികൾ പരിഹരിക്കുന്നതിനും മെമ്മോകൾ അപ്ലോഡ് ചെയ്യുന്നതിനും ഓപ്ഷൻ രജിസ്ട്രേഷനുമുള്ള അവസാന തീയതി സെപ്റ്റംബർ 26.