22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച പേരാവൂരിലെ വ്യാപാരസ്ഥാപനത്തിന് 10000 രൂപ പിഴ
Kerala Peravoor

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച പേരാവൂരിലെ വ്യാപാരസ്ഥാപനത്തിന് 10000 രൂപ പിഴ

പേരാവൂർ: കൊട്ടംചുരം വളവിൽ മാലിന്യം നിക്ഷേപിച്ച പേരാവൂരിലെ വ്യാപാരസ്ഥാപനത്തിന് പേരാവൂർ പഞ്ചായത്തധികൃതർ പിഴ ചുമത്തി.പതിനായിരം രൂപയാണ് പിഴയടക്കേണ്ടത്.മാലിന്യം നിക്ഷേപിച്ച സ്ഥലം പഞ്ചായത്ത് സെക്രട്ടറി ഹനീഫ ചിറ്റാക്കൂൽ,അസി.സെക്രട്ടറി എം.സി.ജോഷ്വ തുടങ്ങിയവർ സന്ദർശിച്ചു.

മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഹരിതകർമസേന കണ്ടെത്തിയ ബില്ലുകളാണ് സ്ഥാപന ഉടമയെ തിരിച്ചറിയാൻ സഹായിച്ചത്.ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഇതിലും ഭീമമായ പിഴ ഈടാക്കുമെന്നും അധികൃതർ പറഞ്ഞു.

Related posts

നമ്പിയോടിൽ ആടിനെ തെരുവ് നായകൾ കടിച്ചു കൊന്നു

Aswathi Kottiyoor

നടിയെ ആക്രമിച്ച കേസ്‌: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച്‌ സുപ്രീംകോടതി

Aswathi Kottiyoor

നിപ,സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയണം

Aswathi Kottiyoor
WordPress Image Lightbox