24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഓ​​ണ​​ത്തെ ലോ​​ക ഭൂ​​പ​​ട​​ത്തി​​ലെ​​ത്തി​​ക്കും: മ​​ന്ത്രി മു​​ഹ​​മ്മ​​ദ് റി​​യാ​​സ്
Kerala

ഓ​​ണ​​ത്തെ ലോ​​ക ഭൂ​​പ​​ട​​ത്തി​​ലെ​​ത്തി​​ക്കും: മ​​ന്ത്രി മു​​ഹ​​മ്മ​​ദ് റി​​യാ​​സ്

കോ​​​​വി​​​​ഡ് സൃ​​​​ഷ്ടി​​​​ച്ച ര​​​​ണ്ടു​​​​വ​​​​ര്‍​ഷ​​​​ത്തെ മാ​​​​ന്ദ്യം മ​​​​റി​​​​ക​​​​ട​​​​ന്ന് ഈ ​​​​വ​​​​ര്‍​ഷ​​​​ത്തെ ഓ​​​​ണാ​​​​ഘോ​​​​ഷ​​​​ത്തോ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര​​​​രം​​​​ഗം കു​​​​തി​​​​ച്ചു​​​​ചാ​​​​ട്ട​​​​ത്തി​​​​നു ത​​​​യാ​​​​റെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ടൂ​​​​റി​​​​സം മ​​​​ന്ത്രി പി.​​​​എ.​​​​മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ്.

കേ​​​​ര​​​​ളീ​​​​യ​​​​രെ സം​​​​ബ​​​​ന്ധി​​​​ച്ച് ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ ഓ​​​​ണാ​​​​ഘോ​​​​ഷം റി​​​​വ​​​​ഞ്ച് ഓ​​​​ണാ​​​​ഘോ​​​​ഷ​​​​മാ​​​​യി മാ​​​​റി. അ​​​​ത്ര​​​​വ​​​​ലി​​​​യ ജ​​​​ന​​​​പ​​​​ങ്കാ​​​​ളി​​​​ത്ത​​​​വു​​​​മാ​​​​ണ് നാ​​​​ടെ​​​​ങ്ങും കാ​​​​ണാ​​​​ന്‍ സാ​​​​ധി​​​​ച്ച​​​​ത്. കേ​​​​ര​​​​ള ടൂ​​​​റി​​​​സ​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ച് പു​​​​തി​​​​യ ടൂ​​​​റി​​​​സം സീ​​​​സ​​​​ണി​​​​ലേ​​​​ക്കു​​​​ള്ള മു​​​​ന്നേ​​​​റ്റ​​​​മാ​​​​യി ഓ​​​​ണാ​​​​ഘോ​​​​ഷം മാ​​​​റി​​​​യെ​​​​ന്ന് മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ഓ​​​​ണ​​​​ത്തെ​​​​യും കേ​​​​ര​​​​ള ടൂ​​​​റി​​​​സ​​​​ത്തെ​​​​യും ലോ​​​​ക ടൂ​​​​റി​​​​സം ഭൂ​​​​പ​​​​ട​​​​ത്തി​​​​ലെ സ്ഥി​​​​രം സാ​​​​ന്നി​​​​ധ്യ​​​​മാ​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​മെ​​​​ന്ന ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം സ​​​​ര്‍​ക്കാ​​​​രി​​​​നു​​​​ണ്ടെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. കേ​​​​ന്ദ്ര ഭ​​​​ര​​​​ണ​​​​ക​​​​ര്‍​ത്താ​​​​ക്ക​​​​ളും ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന​​​​ത്തെ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളും കോ​​​​വ​​​​ള​​​​ത്ത് ഔ​​​​ദ്യോ​​​​ഗി​​​​ക പ​​​​രി​​​​പാ​​​​ടി​​​​ക്ക് എ​​​​ത്തു​​​​ന്ന അ​​​​വ​​​​സ​​​​ര​​​​ത്തെ ഓ​​​​ണ​​​​ത്തി​​​​ന്‍റെ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​ക്കി കേ​​​​ര​​​​ളം മാ​​​​റ്റി. കോ​​​​വ​​​​ള​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി പ്ര​​​​ത്യേ​​​​ക ദീ​​​​പാ​​​​ല​​​​ങ്കാ​​​​രം ഒ​​​​രു​​​​ക്കി​​​​യ​​​​ത് ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാണ്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ന​​​​ഗ​​​​ര​​​​ത്തി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ദീ​​​​പാ​​​​ല​​​​ങ്കാ​​​​രം വ്യാ​​​​പി​​​​പ്പി​​​​ക്കാ​​​​നും പ​​​​തി​​​​വി​​​​ല്‍നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി നേ​​​​ര​​​​ത്തെ ആ​​​​രം​​​​ഭി​​​​ക്കാ​​​​നു​​​​മാ​​​​യി.

ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​നോ​​​​ദ സ​​​​ഞ്ചാ​​​​രി​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ല്‍ നാം ​​​​ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ നേ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. വി​​​​ദേ​​​​ശ വി​​​​നോ​​​​ദ സ​​​​ഞ്ചാ​​​​രി​​​​ക​​​​ളു​​​​ടെ വ​​​​ര​​​​വി​​​​ല്‍​ക്കൂ​​​​ടി ആ ​​​​മു​​​​ന്നേ​​​​റ്റം സാ​​​​ധ്യ​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണ് അ​​​​ടു​​​​ത്ത ല​​​​ക്ഷ്യം. വി​​​​ദേ​​​​ശ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ട്രേ​​​​ഡ് ഫെ​​​​യ​​​​റു​​​​ക​​​​ളി​​​​ലും മ​​​​റ്റും പ​​​​ങ്കെ​​​​ടു​​​​ത്ത് കൂ​​​​ടു​​​​ത​​​​ല്‍ വി​​​​ദേ​​​​ശ​​​​ വി​​​​നോ​​​​ദസ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ ആ​​​​ക​​​​ര്‍​ഷി​​​​ക്കു​​​​വാ​​​​നാ​​​​ണ് ശ്ര​​​​മം. കൂ​​​​ടു​​​​ത​​​​ല്‍ സ​​​​ഞ്ചാ​​​​രി​​​​ക​​​​ള്‍ എ​​​​ത്തു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​തി​​​​നാ​​​​യി വ​​​​ലി​​​​യ പ്ര​​​​ച​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. ലോ​​​​ക​​​​ത്ത് ക​​​​ണ്ടി​​​​രി​​​​ക്കേ​​​​ണ്ട അ​​​​മ്പ​​​​ത് സ്ഥ​​​​ല​​​​ങ്ങ​​​​ള്‍ ടൈം ​​​​മാ​​​​ഗ​​​​സി​​​​ന്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​പ്പോ​​​​ള്‍ കേ​​​​ര​​​​ള​​​​ത്തെ അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തും ഈ ​​​​സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ കാ​​​​ര​​​​വാ​​​​ന്‍ ടൂ​​​​റി​​​​സ​​​​ത്തക്കുറി​​​​ച്ച് എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​ഞ്ഞ​​​​തും അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​ണ്.

ഓ​​​​ണാ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ മു​​​​ന്നൊ​​​​രു​​​​ക്കം നേ​​​​ര​​​​ത്തെ ആ​​​​രം​​​​ഭി​​​​ക്കാ​​​​നാ​​​​യ​​​​ത് ജ​​​​ന​​​​ങ്ങ​​​​ളെ ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത് വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കി​​​​യി​​​​രു​​​​ന്നു. കൂ​​​​ടു​​​​ത​​​​ല്‍ വേ​​​​ദി​​​​ക​​​​ളി​​​​ലേ​​​​ക്ക് ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ള്‍ വ്യാ​​​​പി​​​​പ്പി​​​​ച്ച് എ​​​​ല്ലാ വി​​​​ഭാ​​​​ഗം ജ​​​​ന​​​​ങ്ങ​​​​ളെയും ഉ​​​​ള്‍​ക്കൊ​​​​ള്ളാ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. എ​​​​ല്ലാ കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍​ക്കും ഓ​​​​ണം ആ​​​​ഘോ​​​​ഷി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​വും സ​​​​ര്‍​ക്കാ​​​​ര്‍ ഒ​​​​രു​​​​ക്കി​​​​യ​​​​തി​​​​ലൂ​​​​ടെ ഓ​​​​ണം വി​​​​പ​​​​ണി​​​​യും സ​​​​ജീ​​​​വ​​​​മാ​​​​യി​​​​രു​​​​ന്നു. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ട്രേ​​​​ഡ് ഫെ​​​​യ​​​​റാ​​​​യി ഓ​​​​ണം മാ​​​​റി​​​​ക്ക​​​​ഴി​​​​ഞ്ഞു.

വ​​​​ഴി​​​​യോ​​​​ര ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ര്‍ മു​​​​ത​​​​ല്‍ വ​​​​ന്‍​കി​​​​ട ബി​​​​സി​​​​ന​​​​സു​​​​കാ​​​​ര്‍​ക്കു​​​​വ​​​​രെ ഇ​​​​തി​​​​ന്‍റെ പ്ര​​​​യോ​​​​ജ​​​​നം ല​​​​ഭി​​​​ച്ചു. ഓ​​​​ണ​​​​ത്തി​​​​നാ​​​​യി പ​​​​ണം ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​തി​​​​ന് സ​​​​ര്‍​ക്കാ​​​​രി​​​​നെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​വ​​​​ര്‍ ഈ ​​​​യാ​​​​ഥാ​​​​ര്‍​ഥ്യം കാ​​​​ണാ​​​​തെ പോ​​​​ക​​​​രു​​​​ത്. ഓ​​​​ണാ​​​​ഘോ​​​​ഷ​​​​ത്തി​​​​നു​​​​ള്ള പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​പ്പോ​​​​ള്‍ പ്രാ​​​​ദേ​​​​ശി​​​​ക ക​​​​ലാ​​​​കാ​​​​ര​​​​ന്‍​മാ​​​​ര്‍​ക്ക് വേ​​​​ദി ഒ​​​​രു​​​​ക്കാ​​​​നും പ്ര​​​​ത്യേ​​​​കം ശ്ര​​​​ദ്ധി​​​​ച്ചെ​​ന്ന് മ​​ന്ത്രി ചൂ​​ണ്ടി​​ക്കാ​​ട്ടി.

Related posts

തപാല്‍ വകുപ്പിന്റെ പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

Aswathi Kottiyoor

കാറില്‍ ചാരി നിന്നതിന് മര്‍ദ്ദനം: ശിഹ്ഷാദിനെതിരെ വധശ്രമത്തിന് കേസ്

Aswathi Kottiyoor

സുസ്ഥിര വികസനത്തില്‍ മുന്നില്‍’, സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ വിവരിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് തുടക്കം

Aswathi Kottiyoor
WordPress Image Lightbox