24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കെഎസ്ആർടിസിയെ വിഭജിക്കും; 4 സ്വതന്ത്ര സ്ഥാപനമാക്കും
Kerala

കെഎസ്ആർടിസിയെ വിഭജിക്കും; 4 സ്വതന്ത്ര സ്ഥാപനമാക്കും

കെഎസ്ആർടിസിയെ 4 സ്വതന്ത്ര സ്ഥാപനമായി വിഭജിക്കാൻ ഗതാഗതവകുപ്പിന്റെ തീരുമാനം. കൂടുതൽ വരുമാനത്തിനും കൂടുതൽ ബസ് സർവീസുകൾ നടത്തുന്നതിനും വേണ്ടിയാണിത്. വിവിധ ജില്ലകളിലെ സർവീസ് ഓരോ സ്ഥാപനത്തിന്റെയും കീഴിലാക്കും.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കേന്ദ്രീകരിച്ച് സ്വതന്ത്ര സ്ഥാപനം രൂപീകരിക്കും. നാലാമത്തേതും ദീർഘദൂര സർവീസുകൾക്കു വേണ്ടി തിരുവനന്തപുരത്ത് ആയിരിക്കും. ആസ്തികളും ബസുകളും വീതിച്ചു നൽകും. ജീവനക്കാരെ പുനർവിന്യസിക്കും. സ്വതന്ത്ര സ്ഥാപനം കോർപറേഷൻ ആയിരിക്കണോ കമ്പനിയായിരിക്കണോ എന്നതുൾപ്പെടെ പഠിച്ച് റിപ്പോർട്ട് നൽകാൻ ആസൂത്രണ ബോർഡ് അംഗം വി.നമശിവായത്തെ സർക്കാർ ചുമതലപ്പെടുത്തി. 2 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണു തീരുമാനം.

Related posts

ക​ലാ​മേ​ള​യി​ൽ മാ​സ്കും സാ​നി​റ്റൈ​സ​റും നി​ർ​ബ​ന്ധം

Aswathi Kottiyoor

മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി, മഞ്ജു അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox