24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണിച്ചാർ തെരേസ് ജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് 15-ാം വാർഷികഘോഷം
Kerala

കണിച്ചാർ തെരേസ് ജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് 15-ാം വാർഷികഘോഷം

കേളകം:കണിച്ചാർ തെരേസ് ജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് 15-ാം വാർഷികഘോഷവും പദ്ധതി രേഖ സമർപ്പണവും നാളെ ഉച്ചക്കഴിഞ്ഞ് രണ്ട് മണി മുതൽ കണിച്ചാർ ജീസസ് ശിശുഭവനിൽ നടക്കും. ഉച്ചക്ക് രണ്ടിന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചെയർമാൻ കെ.രവി ഉദ്ഘാടനം ചെയ്യും.

ഉപഹാര സമർപ്പണം ജില്ലാ പഞ്ചായത്തംഗം വി.ഗീതയും പദ്ധതി രേഖ സമർപ്പണം സിസ്റ്റർ വിനീതയും നിർവഹിക്കും.തലശേരി എമിറേറ്റ്‌സ് ആർച്ച് ബിഷപ്പ് റവ.ജോർജ് ഞരളക്കാട്ട്,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ തുടങ്ങിയവർ സംബന്ധിക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടാകുമെന്ന് ഭാരവാഹികളായസിസ്റ്റർ.വിമല,ഇട്ടിയവിര ജോസഫ്, ഷാജി പാമ്പാടി എന്നിവർ അറിയിച്ചു.

Related posts

പ്ല​സ് വ​ണ്‍ മോ​ഡ​ൽ പ​രീ​ക്ഷ ഇ​ന്നു​മു​ത​ൽ

Aswathi Kottiyoor

ശേഖരം തീരുന്നു, കല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം ഊര്‍ജ പ്രതിസന്ധിയിലേക്കോ.

Aswathi Kottiyoor

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ്: ഇ​ന്‍റ​ര്‍​നെ​റ്റ് ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍

Aswathi Kottiyoor
WordPress Image Lightbox