24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ന്നാ താന്‍ കേസുകൊടുക്ക്’; വെല്ലു വിളി വേണ്ടെന്ന് ഹൈക്കോടതി.*
Kerala

ന്നാ താന്‍ കേസുകൊടുക്ക്’; വെല്ലു വിളി വേണ്ടെന്ന് ഹൈക്കോടതി.*


കൊച്ചി: ‘ന്നാ താന്‍ കേസുകൊടുക്കെന്ന’ വെല്ലുവിളി വേണ്ടെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. റോഡ് തകര്‍ച്ചയെക്കുറിച്ച് ഫോണില്‍ വിവരങ്ങള്‍ ആരാഞ്ഞ ഹൈക്കോടതിയിലെ അഭിഭാഷകനോട് ഒരു പഞ്ചായത്ത് സെക്രട്ടറി ഇത്തരത്തില്‍ പ്രതികരിച്ചതായി അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ മുന്നറിയിപ്പ്. ആലുവ-െപരുമ്പാവൂര്‍ റോഡ് തകര്‍ന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതി പരാമര്‍ശം.

ഔദ്യോഗിക പദവിയിലിരിക്കുന്നവര്‍ ഇങ്ങനെ പെരുമാറരുത്. കേസെടുക്കാനും അത്തരക്കാരെ നേര്‍വഴിക്കുനടത്താനും കോടതിക്ക് അറിയാമെന്നും സിംഗിള്‍ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ഏത് പഞ്ചായത്ത് സെക്രട്ടറിയാണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് വെളിപ്പെടുത്താതെയായിരുന്നു വിമര്‍ശം.പൊതുമരാമത്ത് വകുപ്പിനു കീഴിലെ റോഡ് പണികളുടെ പരിശോധന ചൊവ്വാഴ്ച ആരംഭിക്കും. നിര്‍മാണക്കരാര്‍ പ്രകാരമുള്ള പരിപാലനം നടക്കുന്നെന്ന് ഉറപ്പാക്കാനാണ് ഇന്ന് പരിശോധന. എറണാകുളം, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് പരിശോധന.

പൊതുമരാമത്തു മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നാല് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍, എട്ട് ചീഫ് എന്‍ജിനിയര്‍മാര്‍, സൂപ്രണ്ടിങ് എന്‍ജിനിയര്‍മാര്‍, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍ എന്നിവരുടെ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുക. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പിഴവുകണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

Related posts

ഇരിട്ടിയിൽ വൻ മയക്കുമരുന്ന് വേട്ട.

Aswathi Kottiyoor

വിഴിഞ്ഞം സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്നത് നിഷേധാത്മക നിലപാട് : കെ.സി.ബി.സി –

Aswathi Kottiyoor

കോവിഡ് വ്യാപനം തടയാൻ മുന്നണിപ്പോരാളികളായി തെരുവിലിറങ്ങി പോലീസ് – മുന്നറിയിപ്പവഗണമിച്ചെത്തിയവർക്കെതിരെ കേസ്

WordPress Image Lightbox