കേച്ചേരി കൂമ്പുഴ പാലത്തിന് സമീപം യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്ന (31), മകൻ റാണ (നാല്) എന്നിവരാണ് മരിച്ചത്.
കുഞ്ഞിനെ ദേഹത്ത് കെട്ടിവച്ച് മാതാവ് പുഴയിൽ ചാടുകയായിരുന്നുവെന്നാണ് കരുതുന്നത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ 10.30 ഓടെയാണ് കുട്ടിയെയും കൂട്ടി ഹസ്ന വീട്ടിൽ നിന്നിറങ്ങിയത്. കുട്ടിയെ ആംഗനവാടിയിൽ വിടാൻ പോകുന്നുവെന്നാണ് പറഞ്ഞിരുന്നത്. പിന്നീടാണ് യുവതി കുഞ്ഞുമായി പുഴയിൽ ചാടിയ വിവരം വീട്ടുകാർ അറിയുന്നത്.
കുഞ്ഞിന് സംസാരശേഷിയും കേൾവിശക്തിയും കുറവായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇക്കാരണത്താൽ അമ്മയ്ക്ക് വലിയ മനോവിഷമമായിരുന്നു. എന്നാൽ ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമായിട്ടില്ല.