• Home
  • Kerala
  • ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡു​ക​ള്‍ 24ന്​ മു​ഖ്യ​മ​ന്ത്രി സ​മ്മാ​നി​ക്കും
Kerala

ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡു​ക​ള്‍ 24ന്​ മു​ഖ്യ​മ​ന്ത്രി സ​മ്മാ​നി​ക്കും

2021ലെ ​​​കേ​​​ര​​​ള സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ര്‍​ഡു​​​ക​​​ളു​​​ടെ സ​​​മ​​​ര്‍​പ്പ​​​ണം ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നി​​​ര്‍​വ​​​ഹി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സ​​​ഹ​​​ക​​​ര​​​ണ, ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍, സാം​​​സ്‌​​​കാ​​​രി​​​ക മ​​​ന്ത്രി വി.​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

കേ​​​ര​​​ള സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പ​​​ര​​​മോ​​​ന്ന​​​ത ച​​​ല​​​ച്ചി​​​ത്ര​​​ബ​​​ഹു​​​മ​​​തി​​​യാ​​​യ ജെ.​​​സി ഡാ​​​നി​​​യേ​​​ല്‍ അ​​​വാ​​​ര്‍​ഡ് സം​​​വി​​​ധാ​​​യ​​​ക​​​ന്‍ കെ.​​​പി കു​​​മാ​​​ര​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി സ​​​മ്മാ​​​നി​​​ക്കും. ടെ​​​ലി​​​വി​​​ഷ​​​ന്‍ രം​​​ഗ​​​ത്തെ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​യ്ക്കു​​​ള്ള പ്ര​​​ഥ​​​മ ലൈ​​​ഫ്‌​​​ടൈം അ​​​ച്ചീ​​​വ്‌​​​മെ​​​ന്‍റ് അ​​​വാ​​​ര്‍​ഡ് മു​​​തി​​​ര്‍​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍ ശ​​​ശി​​​കു​​​മാ​​​ര്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യി​​​ല്‍ നി​​​ന്ന് ഏ​​​റ്റു​​​വാ​​​ങ്ങും.

മി​​​ക​​​ച്ച ന​​​ട​​​നു​​​ള്ള അ​​​വാ​​​ര്‍​ഡ് പ​​​ങ്കി​​​ട്ട ബി​​​ജു മേ​​​നോ​​​ന്‍, ജോ​​​ജു ജോ​​​ര്‍​ജ്, ന​​​ടി രേ​​​വ​​​തി, സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ദി​​​ലീ​​​ഷ് പോ​​​ത്ത​​​ന്‍, മി​​​ക​​​ച്ച ചി​​​ത്ര​​​ത്തി​​​ന്‍റെ സം​​​വി​​​ധാ​​​യ​​​ക​​​ന്‍ കൃ​​​ഷാ​​​ന്ദ് ആ​​​ര്‍.​​​കെ, ജ​​​ന​​​പ്രീ​​​തി നേ​​​ടി​​​യ ചി​​​ത്ര​​​ത്തി​​​ന്‍റെ സം​​​വി​​​ധാ​​​യ​​​ക​​​ന്‍ വി​​​നീ​​​ത് ശ്രീ​​​നി​​​വാ​​​സ​​​ന്‍, അ​​​വ​​​ലം​​​ബി​​​ത തി​​​ര​​​ക്ക​​​ഥ​​​യ്ക്ക് അം​​​ഗീ​​​കാ​​​രം നേ​​​ടി​​​യ ശ്യാം​​​പു​​​ഷ്‌​​​ക​​​ര​​​ന്‍, ഛായാ​​​ഗ്രാ​​​ഹ​​​ക​​​ന്‍ മ​​​ധു നീ​​​ല​​​ക​​​ണ്ഠ​​​ന്‍ തു​​​ട​​​ങ്ങി 50 പേ​​​ര്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യി​​​ല്‍​നി​​​ന്ന് അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ ഏ​​​റ്റു​​​വാ​​​ങ്ങും.

Related posts

കത്ത് തയാറാക്കിയി‍ട്ടില്ലെന്നും ഒപ്പ് കൃത്രിമമെന്നും ആവർത്തിച്ച് മേയർ.

Aswathi Kottiyoor

ചെറിയ പെരുന്നാള്‍: സംസ്ഥാനത്ത് ചൊവ്വാഴ്ചയും പൊതു

മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം; വ്യവസ്ഥ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

Aswathi Kottiyoor
WordPress Image Lightbox