24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ബ്ലേഡ് മാഫിയകൾക്കെതിരെ ശക്തമായ നടപടി വേണം: വ്യാപാരി വ്യവസായി സമിതി
Kerala Uncategorized

ബ്ലേഡ് മാഫിയകൾക്കെതിരെ ശക്തമായ നടപടി വേണം: വ്യാപാരി വ്യവസായി സമിതി

ഇരിട്ടി: ഇരിട്ടിയിലും പരിസര പ്രദേശങ്ങളിലും പിടിമുറുക്കിയബ്ലേഡ് മാഫിയ സംഘത്തെ നിയന്ത്രിക്കാനും അടിച്ചമർത്താനും ശക്തമായ നിയമ നടപടിയുണ്ടാകണമെന്ന്
വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു
മേഖലയിൽ പിടിമുറുക്കിയ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണി മൂലം പല വ്യാപാരികളുടെയും സാധാരണക്കാരുടെയും കുടുംബങ്ങൾ വഴിയാധാരമായിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണ് ഇരിട്ടി മേഖലയിലുള്ളത് കോവിഡ് കാലത്തെ കച്ചവട തകർച്ചയും പ്രകൃതി ദുരന്തങ്ങളും നിമിത്തം തീരാദുരിതത്തിലായ സാധാരണ കച്ചവടക്കാരെയും പാവപ്പെട്ടവരുയുമാണ് വല വീശി പിടിച്ച് കൊള്ള പലിശയ്ക്ക് പണം നൽകുന്നത് ഇത്തരത്തിലുള്ള പണം ഈടാക്കാൻ വേണ്ടി ഇവർ വീടുകൾ കയറിയിറങ്ങി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുന്നു ഗത്യന്തരമില്ലാതെ പല കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും
ഇത്തരം മാഫിയകളെ നിയന്ത്രിക്കാൻ വേണ്ടി ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു. കണ്ണൂർ ജില്ല വൈസ് പ്രസിഡൻ്റ് കെ.കെസഹദേവൻ യോഗം ഉദ്ഘാടനം ചെയ്തു.പ്രഭാകരൻ പുതുക്കളം അധ്യക്ഷനായി ഒ.വിജേഷ് സംസാരിച്ചു.

Related posts

സമ്മിലൂനി സംഗമം നടത്തി

Aswathi Kottiyoor

കുട്ടികളുടെ ലൈംഗിക ദൃശ്യ ശേഖരം, പ്രചാരണം, കൊച്ചിയും മലപ്പുറവും അടക്കമുള്ള ജില്ലകളിൽ പിടിയിലായത് 10 പേർ

Aswathi Kottiyoor

വ്യവസായങ്ങൾക്ക് ഏഴ്‌ ദിവസത്തിനുള്ളിൽ അനുമതി; ഭേദഗതി ബിൽ സുപ്രധാന ചുവടുവെയ്പ് എന്ന് പി.രാജീവ്

Aswathi Kottiyoor
WordPress Image Lightbox