കണിച്ചാർ : മലയോരത്തെ റോഡിന്റെ ശോചനീയാവസ്ഥയ്ക്കും തെരുവുനായ ശല്യത്തിനുമെതിരെയാണ് കെസിവൈഎം പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ ‘ ഒന്നെങ്കിൽ കടി അല്ലെങ്കിൽ കുഴി ‘ എന്നപേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
റോഡപകടത്തിന്റെ പ്രതീകാത്മക ദൃശ്യം ആവിഷ്‌കരിച്ചുകൊണ്ടാണ് കെസിവൈഎം പ്രതിഷേധപരിപാടി നടത്തിയത്.
കേരളത്തിൽ റോഡിലെ കുഴിയിൽ വീണും തെരുവുനായ അക്രമത്തിലും ഒട്ടേറെ ജീവനുകൾ പൊലിഞ്ഞിട്ടും ക്രിയാത്മകമായ ഇടപെടൽ നടത്താത്ത അധികാരവർഗം ധിക്കാരപരമായ നടപടി അവസാനിപ്പിക്കുകയും കേരളജനതയുടെ ഈ ദുസ്ഥിതിക്ക് എത്രയുംവേഗം പരിഹാരമുണ്ടാക്കണമെന്നും കെസിവൈഎം ആവശ്യപ്പെട്ടു.
കണിച്ചാർ സെന്റ് ജോർജ് പള്ളി അസിസ്റ്റന്റ് വികാരി ഫാ :അജീഷ് അയലാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. കെസിവൈഎം പേരാവൂർ മേഖലാ പ്രസിഡന്റ് അഖിൽ അയിലുക്കുന്നേൽ അധ്യക്ഷത വഹിച്ചു.
മേഖലാ ഭാരവാഹികളായ ജെറിൻ ശാസ്താംകുന്നേൽ, ജിബിൻ തയ്യിൽ, അഖിൽ എടത്താഴെ, ദർശൻ തോമസ്, എന്നിവർ സംസാരിച്ചു.
അജിത് പി, പ്രിൻസ് കെ.ആർ, ജിനിൽ സജി, ജിമ്മി ജോസ് തുടങ്ങിയവർ പങ്കെടുത്തു.