ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയുടെ ഓണം ബംപർ ശ്രീവരാഹം സ്വദേശിക്ക്. ശ്രീവരാഹം സ്വദേശി അനൂപ് എടുത്ത TJ 750605 എന്ന ടിക്കറ്റിനാണു ബംപർ ഭാഗ്യം. ശനിയാഴ്ച വൈകിട്ടോടെയാണ് ടിക്കറ്റെടുത്തത്. തിരുവനന്തപുരം ജില്ലയിലെ പഴവങ്ങാടിയിൽ വിറ്റ ടിക്കറ്റാണിത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ നിന്നാണു പഴവങ്ങാടിയിൽ ടിക്കറ്റ് കൊടുത്തത്. ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും.