25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • *25 കോടിയുടെ ബംപർ ഈ ടിക്കറ്റിന്; ഭാഗ്യശാലിയെ അന്വേഷിച്ച് കേരളം.*
Kerala

*25 കോടിയുടെ ബംപർ ഈ ടിക്കറ്റിന്; ഭാഗ്യശാലിയെ അന്വേഷിച്ച് കേരളം.*


തിരുവനന്തപുരം ∙ ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടിയുടെ ഓണം ബംപർ നറുക്കെടുത്തു. ടിജെ 750605 എന്ന ടിക്കറ്റിനാണു ബംപർ ഭാഗ്യം. തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആണു നറുക്കെടുത്തത്. രണ്ടാം സമ്മാനമായ 5 കോടി രൂപ ടിജി 270912 എന്ന ടിക്കറ്റിനാണ്. ഇക്കുറി ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണു ലഭിക്കുക. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ ഭൂരിഭാഗവും വിറ്റുപോയി. 500 രൂപയായിരുന്നു വില. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കു ലഭിക്കും.നറുക്കെടുപ്പ് ഇങ്ങനെ

∙ വിവിധ മേഖലയിൽനിന്നു തിരഞ്ഞെടുത്ത 6 വിധികർത്താക്കളുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്.

∙ ആകെ 8 കള്ളികളാണ് മെഷീനിലുള്ളത്. ഓരോ കള്ളിയിലും ഓരോ ചക്രം. ചക്രങ്ങൾ കറങ്ങുന്നതിനനുസരിച്ച് നമ്പറുകൾ മാറിവരും.

∙ ആദ്യത്തെ 2 കള്ളികളിൽ ഇംഗ്ലിഷ് അക്ഷരങ്ങളും അടുത്ത 6 കള്ളികളിൽ അക്കങ്ങളും തെളിയുന്ന തരത്തിലാണ് മെഷീൻ സജ്ജമാക്കിയിട്ടുള്ളത്.

∙ വിധികർത്താക്കളിൽ ഒരാൾ ബട്ടൻ അമർത്തുമ്പോൾ ചക്രങ്ങൾ കറങ്ങുകയും ആദ്യ 2 കള്ളികളിൽ അക്ഷരങ്ങളും അടുത്ത 6 കള്ളികളിൽ അക്കങ്ങളും തെളിയും. ഇതാണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് നമ്പർ.

∙ ഇൗ നമ്പർ വിറ്റു പോയ ടിക്കറ്റിന്റേതാണോ എന്ന് കംപ്യൂട്ടറിൽ പരിശോധിക്കും. വിറ്റതാണെന്ന് ഉറപ്പായാൽ ഒന്നാം സമ്മാനാർഹമായ നമ്പറായി പ്രഖ്യാപിക്കും. വിറ്റിട്ടില്ലെങ്കിൽ വീണ്ടും നറുക്കെടുക്കും. ഇത്തരത്തിൽ ഓരോ സമ്മാനങ്ങളുടെയും നറുക്കെടുപ്പു നടത്തും.ഈ വർഷത്തെ തിരുവോണം ബംപറിന് റെക്കോർഡ് വിൽപനയാണു നടന്നത്. 67 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. അതിൽ 66.55 ലക്ഷത്തിലേറെ ടിക്കറ്റുകളും വിറ്റുപോയി. ടിക്കറ്റ് വിൽപ്പനയിൽ ഏറ്റവും മുന്നിൽ പാലക്കാട് ജില്ലയാണ്. പാലക്കാട് മാത്രം 10 ലക്ഷം ടിക്കറ്റുകളാണു വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്. തൃശൂരിൽ 8,79,200 ടിക്കറ്റുകളാണ് വിറ്റത്. ടിക്കറ്റ് നിരക്ക് കൂട്ടി 500 രൂപയാക്കിയിട്ടും ടിക്കറ്റ് വിൽപന കഴിഞ്ഞ വർഷത്തെ കണക്കുകൾ മറികടന്നു. 10 സീരീസുകളിലാണു ടിക്കറ്റുകൾ പുറത്തിറക്കിയത്. ജൂലൈ 18 മുതലായിരുന്നു ബംപർ ടിക്കറ്റിന്റെ വിൽപന.

Related posts

വാക്സീന്‍ കിട്ടാത്ത കുട്ടികള്‍ക്ക് നല്‍കും, ആശങ്ക വേണ്ടെന്ന് ശിവന്‍കുട്ടി

Aswathi Kottiyoor

കേരളത്തില്‍ 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കരുതലിന്റെ തണലിൽ ഓണ വിപണി ഉഷാറാകുമ്പോഴും സിനിമാശാലകൾ ഇപ്പോഴും ലോക്കിൽത്തന്നെ

Aswathi Kottiyoor
WordPress Image Lightbox