26 C
Iritty, IN
July 6, 2024
  • Home
  • Iritty
  • ശ്രീനാരായണ മഹാസമാധി ദിനാചരണം സെപ്റ്റംബർ 21ന്
Iritty

ശ്രീനാരായണ മഹാസമാധി ദിനാചരണം സെപ്റ്റംബർ 21ന്

ഇരിട്ടി: ശ്രീനാരായണ ഗുരുവിന്റെ 95 മത് സമാധി ദിനം 21ന് രാവിലെ മുതൽ വൈകുന്നേരം 3:20 വരെ വിവിധ പരിപാടികളോടെ ഇരിട്ടി എസ്എൻഡിപി യൂണിയന്റെയും വിവിധ ശാഖകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടക്കും. ഉപവാസം ഗുരുദേവ കൃതികളുടെ ആലാപനങ്ങൾ മയക്കുമരുന്നിന് എതിരെയുള്ള ബോധവൽക്കരണ ക്ലാസുകൾ ഭക്തിപ്രഭാഷണങ്ങൾ തുടങ്ങിയവ വിവിധ ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും സംഘടിപ്പിക്കും.
ഇരിട്ടി കല്ലുമുട്ടി ശ്രീനാരായണഗുരു മന്ദിരം, ആനപന്തി ഗുരുമന്ദിരം, കൊട്ടിയൂർ ശ്രീനാരായണ ക്ഷേത്രം, കേളകം മൂർച്ചിലക്കാട് ഭഗവതി ക്ഷേത്രം, അടക്കാത്തോട് പള്ളിയറ ദേവി ക്ഷേത്രം, പൊയ്യമല അയ്യപ്പക്ഷേത്രം, വെള്ളൂന്നി അനയംകാവ് ദേവി ക്ഷേത്രം, വീർപ്പാട് കാനക്കരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മട്ടണി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പയ്യാവൂർ കോയിപ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കണിച്ചാർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, വാളത്തോട് ശ്രീ മുത്തപ്പ ക്ഷേത്രം, ഗുരു മന്ദിരം മണിപ്പാറ, ഗുരുക്ഷേത്രങ്ങളായ കൊശവൻ വയൽ , ഉളിക്കൽ, പടിയൂർ, ഗുരുമന്ദിരങ്ങളായ ആനപ്പന്തി, കാക്കയങ്ങാട്, ചരൽ, പുന്നപ്പാലം, വിളമന, ഉർപ്പുള്ളകരി, അമ്പലത്തട്ട്, മണത്തണ, കോടെഞ്ചൽ, വേക്കളം, മേനച്ചോടി, തില്ലങ്കേരി, മട്ടന്നൂർ, എടക്കാനം, മേലേ പെരുങ്കരി, കോളിത്തട്ട്, ശ്രീകണ്ഠാപുരം, കാഞ്ഞിരക്കൊല്ലി, ചന്ദനക്കാംപാറ, കുളിഞ്ഞ എന്നീ മേഖലകളിലും അന്നേ ദിവസം സമാധി ദിന പരിപാടികൾ നടക്കുന്നതാണ്

Related posts

സഞ്ജീവനി വനം നഗരവനമായി – ജനങ്ങളുടെ ഹൃദയവനമാക്കാനുള്ള പദ്ധതികൾ ഇവിടെ ആരംഭിക്കണം

Aswathi Kottiyoor

കർണ്ണാടക വനാതിർത്തിയിൽ സോളാർ വൈദ്യുത വേലി നാട്ടുകാരുടെ നേതൃത്വത്തിൽ പുനഃസ്ഥാപിക്കുന്നു…………

Aswathi Kottiyoor

ഉപജില്ലാ കലോൽസവം കുന്നോത്ത്: സംഘാടക സമിതി യോഗം 12 ന്

Aswathi Kottiyoor
WordPress Image Lightbox