22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തെ​​രു​​വു​​നാ​​യ ആക്രമണം; 8 മാസത്തിനിടെ കടിയേറ്റവർ 24,264
Kerala

തെ​​രു​​വു​​നാ​​യ ആക്രമണം; 8 മാസത്തിനിടെ കടിയേറ്റവർ 24,264

സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്ത് എ​​​ട്ടു മാ​​​സ​​​ത്തി​​​നി​​​ടെ 24,264 പേ​​​ർ​​​ക്ക് തെ​​​രു​​​വു​​​നാ​​​യ​​​യു​​​ടെ ക​​​ടി​​​യേ​​​റ്റു. തെ​​​​​​​രു​​​​​​​വു​​​​​​​നാ​​​​​​​യ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം വ​​​​​​​ര്‍​ധി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നി​​​​​​​ടെ 170 പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളെ മൃ​​​​​​​ഗ​​​​​​​സം​​​​​​​ര​​​​​​​ക്ഷ​​​​​​​ണ വ​​​​​​​കു​​​​​​​പ്പ് ഹോട്ട്സ്‌​​​​​​​പോ​​​​​​​ട്ട് ആ​​​​​​​യി പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ചു.

പ്ര​​​​​​​തി​​​​​​​മാ​​​​​​​സം പ​​​​​​​ത്തോ അ​​​​​​​തി​​​​​​​ല്‍ കൂ​​​​​​​ടു​​​​​​​ത​​​​​​​ലോ പേ​​​​​​​ർ​​​​​​​ക്കു നാ​​​​​​​യ്ക്ക​​​​​​​ളു​​​​​​​ടെ ക​​​​​​​ടി​​​​​​​യേ​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളെ​​​​​​​യാ​​​​​​​ണ് ഹോ​​​​​​​ട്ട്സ്‌​​​​​​​പോ​​​​​​​ട്ടി​​​​​​​ല്‍ ഉ​​​​​​​ള്‍​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ജ​​​​​​​നു​​​​​​​വ​​​​​​​രി മു​​​​​​​ത​​​​​​​ല്‍ ഓ​​​​​​​ഗ​​​​​​​സ്റ്റ് വ​​​​​​​രെ നാ​​​​​​​യ ക​​​​​​​ടി​​​​​​​യേ​​​​​​​റ്റ​​​​​​​വ​​​​​​​രു​​​​​​​ടെ ജി​​​​​​​ല്ല തി​​​​​​​രി​​​​​​​ച്ചു​​​​​​​ള്ള ക​​​​​​​ണ​​​​​​​ക്കും മൃ​​​​​​​ഗ​​​​​​​സം​​​​​​​ര​​​​​​​ക്ഷ​​​​​​​ണ വ​​​​​​​കു​​​​​​​പ്പ് പു​​​​​​​റ​​​​​​​ത്തു​​​​​​​വി​​​​​​​ട്ടു.

തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​ര​​​​​​​ത്താ​​​​​​​ണ് ഏ​​​​​​​റ്റ​​​​​​​വു​​​​​​​മ​​​​​​​ധി​​​​​​​കം ഹോട്ട്സ്‌​​​​​​​പോ​​​​​​​ട്ടു​​​​​​​ക​​​​​​​ള്‍ ഉ​​​​​​​ള്ള​​​​​​​ത്. 28 എ​​​​​​​ണ്ണം. കൊ​​​​​​​ല്ലം -19, പ​​​​​​​ത്ത​​​​​​​നം​​​​​​​തി​​​​​​​ട്ട -എ​​​​​​​ട്ട്, ആ​​​​​​​ല​​​​​​​പ്പു​​​​​​​ഴ -19, കോ​​​​​​​ട്ട​​​​​​​യം -അ​​​​​​​ഞ്ച്, ഇ​​​​​​​ടു​​​​​​​ക്കി -ഒ​​​​​​​ന്ന്, എ​​​​​​​റ​​​​​​​ണാ​​​​​​​കു​​​​​​​ളം -14, തൃ​​​​​​​ശൂ​​​​​​​ര്‍ -11, പാ​​​​​​​ല​​​​​​​ക്കാ​​​​​​​ട്-26, മ​​​​​​​ല​​​​​​​പ്പു​​​​​​​റം -10, കോ​​​​​​​ഴി​​​​​​​ക്കോ​​​​​​​ട് -11, വ​​​​​​​യ​​​​​​​നാ​​​​​​​ട് -ഏ​​​​​​​ഴ്, ക​​​​​​​ണ്ണൂ​​​​​​​ര്‍ -എ​​​​​​​ട്ട്, കാ​​​​​​​സ​​​​​​​ര്‍​ഗോ​​​​​​​ഡ് -മൂ​​​​​​​ന്ന് എ​​​​​​​ന്നി​​​​​​​ങ്ങ​​​​​​​നെ​​​​​​​യാ​​​​​​​ണ് മ​​​​​​​റ്റു ജി​​​​​​​ല്ല​​​​​​​ക​​​​​​​ളി​​​​​​​ലെ ക​​​​​​​ണ​​​​​​​ക്കു​​​​​​​ക​​​​​​​ള്‍. തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​രം, പാ​​​​​​​ല​​​​​​​ക്കാ​​​​​​​ട് ജി​​​​​​​ല്ല​​​​​​​ക​​​​​​​ളി​​​​​​​ല്‍ പ്ര​​​​​​​തി​​​​​​​മാ​​​​​​​സം മു​​​​​​​പ്പ​​​​​​​തി​​​​​​​ല​​​​​​​ധി​​​​​​​കം പേ​​​​​​​ര്‍​ക്ക് നാ​​​​​​​യ ക​​​​​​​ടി​​​​​​​യേ​​​​​​​ല്‍​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​യാ​​​​​​​ണ് ക​​​​​​​ണ​​​​​​​ക്ക്.

എ​​​​​​​ട്ടു​​​​​മാ​​​​​​​സ​​​​​​​ത്തി​​​​​​​നി​​​​​​​ടെ ഏ​​​​​​​റ്റ​​​​​​​വു​​​​​​​മ​​​​​​​ധി​​​​​​​കം പേ​​​​​​​ര്‍​ക്കു നാ​​​​​​​യ​​​​​​​യു​​​​​​​ടെ ക​​​​​​​ടി​​​​​​​യേ​​​​​​​റ്റ​​​​​​​ത് പാ​​​​​​​ല​​​​​​​ക്കാ​​​​​​​ട് ജി​​​​​​​ല്ല​​​​​​​യി​​​​​​​ലാ​​​​​​​ണ്. ഇ​​​​​​​വി​​​​​​​ടെ 4,311 പേ​​​​​​​ര്‍ ചി​​​​​​​കി​​​​​​​ത്സ തേ​​​​​​​ടി. തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​ര​​​​​​​ത്ത് ആ​​​​​​​നാ​​​​​​​ട് പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്തി​​​​​​​ൽ മാ​​​​​​​ത്രം 260 പേ​​​​​​​ർ​​​​​​​ക്കു ക​​​​​​​ടി​​​​​​​യേ​​​​​​​റ്റു.

അ​​​​​​​തേ​​​​​​​സ​​​​​​​മ​​​​​​​യം ഇ​​​​​​​ടു​​​​​​​ക്കി​​​​​​​യി​​​​​​​ല്‍ എ​​​​​​​ട്ടു മാ​​​​​​​സ​​​​​​​ത്തി​​​​​​​നി​​​​​​​ടെ കേ​​​​​​​സു​​​​​​​ക​​​​​​​ളൊ​​​​​​​ന്നും റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് ചെ​​​​​​​യ്തി​​​​​​​ട്ടി​​​​​​​ല്ല. എ​​​​​​​ട്ടു​​​​​​​മാ​​​​​​​സ​​​​​​​ത്തി​​​​​​​നി​​​​​​​ടെ തെ രുവുനാ​​​​​​​യയുടെ ക​​​​​​​ടി​​​​​​​യേ​​​​​​​റ്റ​​​​​​​വ​​​​​​​രു​​​​​​​ടെ ജി​​​​​​​ല്ല തി​​​​​​​രി​​​​​​​ച്ചു​​​​​​​ള്ള ക​​​​​​​ണ​​​​​​​ക്ക്: തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​രം -3,727, കൊ​​​​​​​ല്ലം -2,355, പ​​​​​​​ത്ത​​​​​​​നം​​​​​​​തി​​​​​​​ട്ട -1,380, ആ​​​​​​​ല​​​​​​​പ്പു​​​​​​​ഴ -2,545, കോ​​​​​​​ട്ട​​​​​​​യം -972, എ​​​​​​​റ​​​​​​​ണാ​​​​​​​കു​​​​​​​ളം -1,696, തൃ​​​​​​​ശൂ​​​​​​​ര്‍ -1,279, മ​​​​​​​ല​​​​​​​പ്പു​​​​​​​റം -1,274, കോ​​​​​​​ഴി​​​​​​​ക്കോ​​​​​​​ട് -1,605, വ​​​​​​​യ​​​​​​​നാ​​​​​​​ട് -1,196, ക​​​​​​​ണ്ണൂ​​​​​​​ര്‍ -1,149, കാ​​​​​​​സ​​​​​​​ര്‍​ഗോ​​​​​​​ഡ് -781.

Related posts

സജി ചെറിയാന്റെ സത്യപ്രതിജ്ഞ; സർക്കാർ കത്ത്‌ പരിശോധിച്ച്‌ തീരുമാനമെടുക്കുമെന്ന്‌ ഗവർണർ

Aswathi Kottiyoor

ഓ​​​പ്പ​​​റേ​​​ഷ​​​ൻ യെ​​​ല്ലോ പ​​​ദ്ധ​​​തി ഡി​​​സം​​​ബ​​​ർ 31വ​​​രെ തു​​​ട​​​രും

Aswathi Kottiyoor

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor
WordPress Image Lightbox