പേരാവൂർ: ജലാഞ്ജലി നീരുറവ് പദ്ധതി സാങ്കേതിക പഠന ഏകദിന ശില്പശാല പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തൊഴിലുറപ്പ് മിഷൻ സംസ്ഥാന പോഗ്രാം ഓഫീസർ പി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.ഹരിത കേരളം മിഷൻ സംസ്ഥാന കൺസൾട്ടന്റ് ടി.പി.സുധാകരൻ,ജില്ലാ പഞ്ചായത്തംഗങ്ങളായ വി.ഗീത, ജൂബിലി ചാക്കോ,ബ്ലോക്ക് വൈസ്.പ്രസിഡന്റ് പ്രീത ദിനേശൻ ,എബ്രഹാം കോശി,ആർ.സജീവൻ എന്നിവർ സംസാരിച്ചു.