24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • എക്സൈസ് റെയിഞ്ച് ഓഫീസ് പേരാവൂർ* *വിമുക്തി ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി*
Kerala

എക്സൈസ് റെയിഞ്ച് ഓഫീസ് പേരാവൂർ* *വിമുക്തി ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി*

പേരാവൂർ എക്സൈസ് റെയിഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ IJMHSS കൊട്ടിയൂർ, GHS മണത്തണ, MGM ശാലേം സ്കൂളുകളിലായി രക്ഷകർത്താക്കൾക്കും, സ്കൂൾ അദ്ധ്യാപകർക്കുമായി സ്കൂൾ വിദ്യാർത്ഥികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.IJMHSS കൊട്ടിയൂരിൽ വിമുക്തി കോർഡിനേറ്റർ രമ്യ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ മാത്യു അധ്യക്ഷത വഹിച്ചു.പ്രിവെൻറ്റീവ് ഓഫീസർ (ഗ്രേഡ് ) ബാബുമോൻ ഫ്രാൻസിസ് ക്ലാസ്സ്‌ കൈകാര്യം ചെയ്തു.PTA ഭാരവാഹി തങ്കച്ചൻ കല്ലടയിൽ നന്ദി അർപ്പിച്ചു സംസാരിച്ചു.പരിപാടിയിൽ 100ഓളം ആളുകൾ പങ്കെടുത്തു മണത്തണ govt.ഹൈസ്കൂളിൽ ലഹരി വിരുദ്ധ കൺവീനർ ജോസക്കുട്ടി പി ജെ ആശംസ അറിയിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ വി സജി അധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്ത് മെമ്പർ വി ഗീത പരിപാടി ഉദ്ഘാടനം ചെയ്തു. ആറാം വാർഡ് മെമ്പർ സോജ ആശംസ അറിയിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ സന്ദീപ് ജി ക്ലാസ് നയിച്ചു. SRG കൺവീനർ പ്രകാശൻ മാസ്റ്റർ നന്ദി പറഞ്ഞു.പരിപാടിയിൽ 70 ഓളം ആളുകൾ പങ്കെടുത്തു.MGM ശാലേം
ഹൈസ്കൂളിൽ നടത്തിയ ബോധവൽക്കരണ ക്ലാസ്സിൽ PTA vice പ്രസിഡന്റ്‌ പ്രവീൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ബിജു പെരുമാത്തറ ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പൽ ജോണി സർ നന്ദി അറിയിച്ചു.വിമുക്തി കോർഡിനേറ്റർ വർഗീസ് സർ പരിപാടിയിൽ ആശംസ അറിയിച്ചു. പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ് ) ജെയിംസ് സി എം, സിവിൽ എക്‌സൈസ് ഓഫീസർ സന്ദീപ് ജി എന്നിവർ സംസാരിച്ചു. 40ഓളം ആൾക്കാർ ക്ലാസ്സിൽ പങ്കെടുത്തു.

Related posts

അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം

Aswathi Kottiyoor

കാട്ടുപന്നി കുറുകെ ചാടി ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരിക്ക്

Aswathi Kottiyoor

64006 കുടുംബങ്ങളെ ദത്തെടുത്തു ; താങ്ങും തണലുമായി സർക്കാർ

Aswathi Kottiyoor
WordPress Image Lightbox