22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നിസ്കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു*
Kerala

നിസ്കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു*

*ഹരിപ്പാട്: നിസ്കാരത്തിനിടെ നേതൃത്വം നൽകിയ ഇമാം കുഴഞ്ഞുവീണ് മരിച്ചു. താമല്ലാക്കൽ ഖാദിരിയ്യ മൻസിലിൽ യു എം ഹനീഫ മുസ്ലിയാർ(55) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ഡാണാപ്പടി മസ്ജിദുൽ അഖ്സയിൽ മഗ്രിബ് നിസ്കാരത്തിന് നേതൃത്വം നൽകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. കേരള മുസ്ലിം ജമാഅത്ത് ഹരിപ്പാട് സോൺ പ്രസിഡന്റ്, ജംഇയ്യത്തുൽ ഉലമ കാർത്തികപ്പള്ളി റേഞ്ച് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്ന ഹനീഫ മുസ്ലിയാർ ഡാണാപ്പടി താജുൽ ഉലമ ഹിഫ്ളുൽ ഖുർആൻ കോളജിന്റെ മുഖ്യകാര്യ ദർശിയായിരുന്നു.*
*എസ് വൈ എസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്, വിവിധ സുന്നി സംഘടനകളുടെ നേതൃപദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലൈല, മക്കൾ:മുനീറ, അഹമ്മദ് രിഫായി, അഹമ്മദ് അലി.*

Related posts

ക​ണ്ണൂ​രി​ല്‍ മൊ​ബൈ​ല്‍ ചാ​ര്‍​ജ​ര്‍ പൊ​ട്ടി​ത്തെറി​ച്ച് വീ​ടി​ന് തീപി​ടി​ച്ചു

Aswathi Kottiyoor

ശ്രദ്ധയുടെ മരണം: കോളജുകളിലും സർവകലാശാലാ പഠന വിഭാഗങ്ങളിലും വിദ്യാർഥി പരാതി പരിഹാര സെൽ രൂപീകരിക്കാൻ ഉത്തരവ്

Aswathi Kottiyoor

വൃത്തിയും ശുചിത്വവുമുള്ള പൊതുശുചിമുറി സംവിധാനങ്ങൾ ആധുനിക സമൂഹത്തിന്റെ അനിവാര്യത: മന്ത്രി എം.വി ഗോവിന്ദൻമാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox