22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കുടുംബശ്രീക്ക്‌ റെക്കോഡ്‌ വിറ്റുവരവ്‌; 1.25കോടി
Kerala

കുടുംബശ്രീക്ക്‌ റെക്കോഡ്‌ വിറ്റുവരവ്‌; 1.25കോടി

ബ്രാൻഡഡ്‌ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ ഓണസദ്യ കെങ്കേമമാക്കാൻ കുടുംബശ്രീ ഒരുക്കിയ ഓണച്ചന്തകളിലൂടെ നേടിയത്‌ റെക്കോഡ്‌ വരുമാനം. കോവിഡ്‌ കവർന്ന രണ്ടുവർഷത്തെ ഇടവേളക്കുശേഷം സജീവമായ ജില്ലയിലെ ഓണച്ചന്തകളിലൂടെ ലഭിച്ചത്‌ ഒന്നേകാൽകൂടി രൂപയുടെ വിറ്റുവരവ്‌.
ജില്ലാ മിഷൻ നേതൃത്വത്തിൽ 81 കുടുംബശ്രീ സിഡിഎസ്‌ പരിധിയിലെ 102 കേന്ദ്രങ്ങളിലാണ് ഓണം വിപണന മേള നടത്തിയത്‌. കുടുംബശ്രീ ഓണ വിപണന മേളയിൽ ആദ്യമായാണ് ഒരു കോടിയലധികം രൂപയുടെ നേട്ടം കൈവരിക്കുന്നത്. 2766 സംരംഭങ്ങളാണ് മേളയിൽ പങ്കെടുത്തത്.
കുടുംബശ്രീയുടെ കണ്ണൂർ ബ്രാന്റഡ്‌ ഉൽപ്പന്നങ്ങൾക്കും ഏറെ സ്വീകാര്യത നേടി. കറിപൗഡറുകൾ, ധാന്യപ്പൊടികൾ, അച്ചാറുകൾ, ചിപ്‌സുകൾ , ഉപ്പേരി, ശർക്കരവരട്ടി, പാലട, പപ്പടം, പാൽപ്പായസ കൂട്ടുകൾ തുടങ്ങി ഓണ സദ്യയ്ക്കാവശ്യമായ ഒട്ടുമിക്ക ഉൽപ്പന്നങ്ങളും കുടുംബശ്രീ സംരംഭ യൂണിറ്റുകൾ തനതായി നിർമ്മിമിച്ചവയായിരുന്നു. ഇതൊടൊപ്പം കുടുംബശ്രീ സംഘ കൃഷി ഗ്രൂപ്പുകൾ ഉൽപ്പാദിപ്പിച്ച പച്ചക്കറികളും ചെണ്ടുമല്ലി ഉൾപ്പെടെയുള്ള നാടൻ പൂക്കളും വിപണന മേളയുടെ ആകർഷകമായിരുന്നു.
കുടുംബശ്രീയുടെ വിവിധ സൂക്ഷ്മ സംരംഭ ഗ്രൂപ്പുകളുടെ ഉൽപ്പന്നങ്ങളും ജെഎൽജി ഉപ്പാദിപ്പിച്ച നാടൻ കാർഷിക ഉൽപ്പന്നങ്ങളും വൻസ്വീകാര്യത നേടി. മേളയിൽ 5.54 ലക്ഷം രൂപയുടെ വിൽപന നടത്തി കുറുമാത്തൂർ പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി.
5.23 ലക്ഷം രൂപ വിൽപന നടത്തിയ പയ്യന്നൂർ നഗരസഭ രണ്ടാംസ്ഥാനവും 4.91 ലക്ഷം രൂപ നേടി കൂത്തുപറമ്പ് നഗരസഭ മൂന്നാം സ്ഥാനവും നേടി. പന്ന്യന്നൂർ, ശ്രീകണ്‌ഠപുരം, മട്ടന്നൂർ, പാനൂർ , പാട്യം, മാങ്ങാട്ടിടം, കണ്ണൂർ കോർപ്പറേഷൻ , വളപട്ടണം സിഡിഎസുകൾ ഉയർന്ന വിറ്റുവരവ്‌ നടത്തി ആദ്യത്തെ പത്ത് സ്ഥാനങ്ങളിലിടംനേടി. മേളയിൽ ഏറ്റവും കൂടുതൽ സംരംഭകരുടെ പങ്കാളിത്തം ഉറപ്പുവരുത്തിയത് പാട്യം, കുറുമാത്തൂർ, മാങ്ങാട്ടിടം സിഡിഎസുകളാണ്.

Related posts

കോവിഡ് അ​വ​ലോ​ക​ന യോ​ഗം ഇന്ന് ; കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കി​യേ​ക്കി​ല്ല

Aswathi Kottiyoor

വധുവിന് പരമാവധി സമ്മാനം ഒരു ലക്ഷവും 10 പവനും; സ്ത്രീധന നിരോധന ചട്ടം പുതുക്കുന്നു

Aswathi Kottiyoor

റെയ്ഡ്‌കോ രുചിക്ക്‌ വീണ്ടും അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox