24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വ്യാ​ജ രേ​ഖ​യി​ൽ ദു​ബാ​യി​ലെ​ത്തി​യ​ത് 1,610 പേ​ർ; മു​ന്ന​റി​യി​പ്പു​മാ​യി ദു​ബാ​യ് എ​മി​ഗ്രേ​ഷ​ൻ
Kerala

വ്യാ​ജ രേ​ഖ​യി​ൽ ദു​ബാ​യി​ലെ​ത്തി​യ​ത് 1,610 പേ​ർ; മു​ന്ന​റി​യി​പ്പു​മാ​യി ദു​ബാ​യ് എ​മി​ഗ്രേ​ഷ​ൻ

വ്യാ​ജ രേ​ഖ​ക​ളു​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ദു​ബായ് എ​മി​ഗ്രേ​ഷ​ൻ. വി​സ ഉ​ൾ​പ്പെ​ടെ യ​ഥാ​ർ​ഥ യാ​ത്രാ രേ​ഖ​ക​ളു​മാ​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​തെ​ന്ന് എ​ല്ലാ​വ​രും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. സ​മീ​പ​കാ​ല​ത്താ​യി നി​ര​വ​ധി പേ​രി​ൽ നി​ന്ന് വ്യാ​ജ യാ​ത്രാ​രേ​ഖ​ക​ൾ പി​ടി​കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​മു​ന്ന​റി​യി​പ്പ്.

ക​ഴി​ഞ്ഞ 20 മാ​സ​ത്തി​നു​ള്ളി​ൽ ദു​ബാ​യി​ലെ​ത്തി​യ യാ​ത്ര​ക്കാ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത് 1,610 വ്യാ​ജ യാ​ത്ര​രേ​ഖ​ക​ളാ​ണ്. ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റ് വ​രെ മാ​ത്രം 849 വ്യാ​ജ രേ​ഖ​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഡോ ​ക്യു​മെ​ന്‍റ് എ​ക്സാ​മി​നേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ​യും പ​രി​ശീ​ല​നം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെയാ​ണ് വ്യാ​ജ​രേ​ഖ​ക​ൾ പി​ടി​കൂ​ടി​യ​ത്.

ദു​ബാ​യി​ലേ​ക്ക് എ​ത്തു​ന്ന​വ​രെ മി​ക​ച്ച രീ​തി​യി​ൽ രാ​ജ്യ​ത്തേ​ക്ക്‌ സ്വാ​ഗ​തം ചെ​യ്യു​വാ​നും വ്യാ​ജ​ന്മാ​രെ അ​തി​ർ​ത്തി​ക​ളി​ൽ ത​ന്നെ ത​ട​യു​ന്ന​തി​ന് വേ​ണ്ടി 1357 മു​ൻ​നി​ര ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ദു​ബാ​യി വി​മാ​ന​ത്താ​ള​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന​തെ​ന്ന് ദു​ബാ​യ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് മേ​ധാ​വി ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി അ​റി​യി​ച്ചു.

Related posts

ക്ഷേമ, വികസന പദ്ധതികൾ ജനങ്ങളുടെ കൽപ്പനപ്രകാരം നടപ്പാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ല: പൂ​ർ​ണ ഉ​ത്ത​ര​വാ​ദിത്വം ഇ​ട​തു സ​ർ​ക്കാ​രി​നെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി

Aswathi Kottiyoor

ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ യൂ​ണി​ഫോ​മും മി​ക്സ​ഡ് സ്കൂ​ളും അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ലെ​ന്നു മ​ന്ത്രി ശി​വ​ൻ​കു​ട്ടി

Aswathi Kottiyoor
WordPress Image Lightbox