23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ഥികളെ ഇന്ത്യയില്‍ തുടര്‍പഠനത്തിന് അനുവദിക്കില്ലെന്ന് കേന്ദ്രം
Kerala

യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ഥികളെ ഇന്ത്യയില്‍ തുടര്‍പഠനത്തിന് അനുവദിക്കില്ലെന്ന് കേന്ദ്രം

യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ തുടര്‍ പഠനത്തിന് പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിനെ ആണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

പ്രവേശനം അനുവദിച്ചാല്‍ അത് ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരത്തെ ബാധിക്കുമെന്നുമാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. സാമ്പത്തികമായി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉള്ളവരാണ് ഈ വിദ്യാര്‍ഥികളെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.

Related posts

സ​ന്പൂ​ർ​ണ ബ​ജ​റ്റ് : തീ​രു​മാ​ന​ത്തി​ലെ​ത്താതെ സർക്കാർ

Aswathi Kottiyoor

ആസാമില്‍ കനത്ത മഴ; 14 മരണം

Aswathi Kottiyoor

കാണാം ഇന്ന് രാത്രി ഉൽക്കമഴ

Aswathi Kottiyoor
WordPress Image Lightbox