27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് ഫിച്ച് റേറ്റിങ്ങ്സും
Kerala

ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് ഫിച്ച് റേറ്റിങ്ങ്സും

ഇന്ത്യയുടെ സാമ്പത്തിക വളർച്ച നേരത്തെ പ്രവചിച്ചതിനേക്കാൾ കുറയുമെന്ന് മറ്റ് ഏജൻസികൾക്ക് പിന്നാലെ റേറ്റിങ്ങ് ഏജൻസിയായ ഫിച്ച് റേറ്റിങ്സും. ഉയർന്ന പണപ്പെരുപ്പവും പലിശ നിരക്കുമാണ് ഇതിന് കാരണമെന്നും അമേരിക്ക ആസ്ഥാനമായ ഏജൻസി വ്യക്തമാക്കി. 2022-23 വർഷം രാജ്യത്തിന്റെ മൊത്ത അഭ്യന്തര ഉൽപാദനം (ജി.ഡി.പി) 7.8 ശതമാനമാകുമെന്നായിരുന്നു ജൂണിൽ പ്രവചിച്ചത്. എന്നാൽ, ഇത് ഏഴു ശതമാനമായി കുറയുമെന്നാണ് പുതിയ വിലയിരുത്തൽ.

2024 സാമ്പത്തിക വർഷം 7.4 ശതമാനമാകുമെന്നുമായിരുന്നു പ്രവചനം. എന്നാൽ, ഇത് 6.7 ശതമാനമായി കുറയും. ഫിച്ച് റേറ്റി ങ്ങ്സ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച സെപ്റ്റംബറിലെ ആഗോള സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. നേരത്തെ പ്രവചിച്ചതിനേക്കാൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് മൂഡീസ്, സിറ്റിഗ്രൂപ്പ്, എസ്.ബി.ഐ തുടങ്ങിയ ഏജൻസികളും വ്യക്തമാക്കിയിരുന്നു.

മൊ​ത്ത​വി​ല സൂ​ചി​ക അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പം ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി കു​റ​യു​ക​യാ​ണ്. ഇന്ധന വില കുറഞ്ഞതുകാരണമാണ് പ​ണ​പ്പെ​രു​പ്പം (12.41 ശ​ത​മാ​നം) കു​റഞ്ഞത്. 11 മാ​സ​ക്കാ​ല​യ​ള​വി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്. എന്നാൽ ചില്ലറ വില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണ​പ്പെരുപ്പം ഏഴു ശതമാനമാണ്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല ഉ​യ​ർ​ന്നു​ നിൽക്കുന്നത് പ്രതികൂല ഘടകമാണെന്നും ഫിച്ച് റേറ്റിങ്ങ്സ് വിലയിരുത്തുന്നു. ചി​ല്ല​റ വ്യാ​പാ​ര വി​ല​യെ ആ​ധാ​ര​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​ൻ ആ​ർ.​ബി.​ഐ ഈ​വ​ർ​ഷം മൂ​ന്നു ത​വ​ണ പ​ലി​ശ​നി​ര​ക്ക് ഉ​യ​ർ​ത്തി​യി​രു​ന്നു. ചില്ലറ വിലയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം തുടർച്ചയായ എട്ടാം മാസവും റി​സ​ർ​വ് ബാ​ങ്ക് നി​ശ്ച​യി​ച്ച പ​രി​ധി​യാ​യ ആ​റു ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ്. എന്നാൽ, നടപ്പ് സാമ്പത്തിക വർഷം 7.2 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് റിസർവ് ബാങ്കി​െൻ റ വിലയിരുത്തൽ.

Related posts

*വിശ്വനാഥന്റെ മരണം: മുഴുവന്‍ കൂട്ടിരിപ്പുകാരുടെയും വിവരങ്ങള്‍ ശേഖരിച്ചു; നിര്‍ണായ നീക്കം.*

Aswathi Kottiyoor

നബാഡ്‌ വായ്‌പയിലും കേരളത്തിന് അവഗണന; മൂന്നുവര്‍ഷമായി ലഭിച്ചത് അനുവദിച്ച തുകയുടെ രണ്ടുശതമാനം.

Aswathi Kottiyoor

ഓണക്കിറ്റിന് പുറമെ സബ്‌സിഡി നിരക്കിൽ 10 കിലോ അരിയും ഒരു കിലോ പഞ്ചസാരയും

Aswathi Kottiyoor
WordPress Image Lightbox