24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ദേ​ശീ​യ​പാ​ത വി​ക​സ​നം: സ്ഥ​ലം ന​ൽ​കി​യ​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം വൈ​കി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി
Kerala

ദേ​ശീ​യ​പാ​ത വി​ക​സ​നം: സ്ഥ​ലം ന​ൽ​കി​യ​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം വൈ​കി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി

ക​ണ്ണൂ​ർ: ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ലം വി​ട്ടു​കൊ​ടു​ത്ത​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന് ദേ​ശീ​യ​പാ​താ വി​ഭാ​ഗം ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ കാ​ല​താ​മ​സ​മെ​ന്ന് ആ​ക്ഷേ​പം.
ഫ​ണ്ട് വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണം വൈ​കി​പ്പി​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കു​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ഒ​രേ സ​ർ​വേ ന​ന്പ​റി​ലു​ള്ള സ്ഥ​ല​ത്തി​ന് ദേ​ശീ​യ​പാ​താ വി​ഭാ​ഗം പ്രോ​ജ​ക്‌​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ ര​ണ്ടു നി​ര​ക്ക് നി​ശ്ച​യി​ച്ച​തും വി​വാ​ദ​മാ​കു​ക​യാ​ണ്.
സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ച​ശേ​ഷം ദേ​ശീ​യ​പാ​താ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്രോ​ജ​ക്‌​ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല​രാ​ണ് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വി​ത​ര​ണം വൈ​കി​പ്പി​ക്കു​ന്ന​തി​നു പി​ന്നി​ലെ​ന്നാ​ണ് വി​വ​രം. ന​ഷ്ട​പ​രി​ഹാ​ര തു​ക​യി​ൽ​നി​ന്ന് നി​ശ്ചി​ത ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​രും ക​മ്മീ​ഷ​ൻ ന​ൽ​കാ​ൻ ത​യാ​റ​ല്ലാ​ത്ത​വ​രു​ടെ ഭൂ​മി​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക കു​റ​ച്ചു കാ​ണി​ക്കു​ന്ന​വ​രും ഈ ​സം​ഘ​ത്തി​ലു​ണ്ടെ​ന്ന് സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ​വ​ർ ആ​രോ​പി​ക്കു​ന്നു.
ഇ​ത്ത​ര​ത്തി​ൽ വി​ല കു​റ​ച്ചു​കാ​ണി​ച്ച​തി​ന് ഒ​രു സ്ഥ​ല​മു​ട​മ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും നി​ശ്ചി​ച്ച നി​ര​ക്ക് കു​റ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ കോ​ട​തി അ​ർ​ഹ​ത​പ്പെ​ട്ട ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​രു​ന്നു.
ഒ​രു സ്ഥ​ല​മു​ട​മ ത​നി​ക്ക് അ​നു​വ​ദി​ച്ച തു​ക തീ​രെ കു​റ​വാ​ണെ​ന്നു കാ​ണി​ച്ച് അ​പ്പീ​ൽ പോ​കു​ക​യും ആ​ർ​ബി​ട്രേ​റ്റ​ർ പു​തു​ക്കി​യ തു​ക അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​രു​ന്നു.
അ​ധി​ക തു​ക ദേ​ശീ​യ​പാ​താ വി​ഭാ​ഗം കൂ​ടു​ത​ൽ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്പോ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ദേ​ശീ​യ​പാ​താ വി​ഭാ​ഗം ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും സ്ഥ​ല​മു​ട​മ​യ്ക്ക് ബാ​ക്കി തു​ക ന​ൽ​കി​യി​ട്ടി​ല്ല.

Related posts

റേഷൻ കടയിലേക്കുള്ള സാധനങ്ങൾ എല്ലാ മാസവും 10നകം വാതിൽപ്പടി വിതരണം നടത്തും: മന്ത്രി ജി.ആർ അനിൽ

Aswathi Kottiyoor

തദ്ദേശ ഉപതിരഞ്ഞെടുപ്പ് 19 വാർഡുകളിൽ വോട്ടർ പട്ടിക പുതുക്കുന്നു

Aswathi Kottiyoor

മരുന്നിനു പോലുമില്ല’ ഗുണനിലവാരം; സർക്കാർ ആശുപത്രികളിലെ മരുന്നുകൾ പരിശോധനയിൽ പരാജയപ്പെടുന്നു

Aswathi Kottiyoor
WordPress Image Lightbox