ലഹരിക്കെതിരെ സംസ്ഥാനത്ത് വിപുലമായ കാമ്പയിന് നടത്തുമെന്ന് സംസ്ഥാന യുവജന കമീഷന് ചെയര്‍പേഴ്സണ്‍ ഡോ.ചിന്താ ജെറോം. സര്‍വകലാശാല, കോളജ്, യുവജന ക്ലബ്ബുകള്‍, സാംസ്കാരിക സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാകും കാമ്പയിന് നടത്തുകയെന്ന് ചിന്താ ജെറോം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ക്യാമ്പയിന്റെ ഭാഗമായി ലഹരിക്കെതിരെ ബോധവത്കരണ പരിപാടികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുമെന്നും ചിന്താ അറിയിച്ചു.