24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തെ​രു​വു​നാ​യ പ്ര​ശ്‌​ന​ത്തി​ല്‍ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ള്‍ തി​രി​ച്ച​റി​യാ​ന്‍ ക​ര്‍​മപ​ദ്ധ​തി
Kerala

തെ​രു​വു​നാ​യ പ്ര​ശ്‌​ന​ത്തി​ല്‍ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ള്‍ തി​രി​ച്ച​റി​യാ​ന്‍ ക​ര്‍​മപ​ദ്ധ​തി

തെ​രു​വു​നാ​യ പ്ര​ശ്‌​ന​ത്തി​ല്‍ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ള്‍ തി​രി​ച്ച​റി​യാ​ന്‍ ക​ര്‍​മപ​ദ്ധ​തി രൂ​പീ​ക​രി​ച്ചു. ഇ​തി​നാ​യി മ​നു​ഷ്യ​രെ​യും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും ആ​ക്ര​മി​ച്ച​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പ്ര​ത്യേ​കം ശേ​ഖ​രി​ക്കും.

മൃ​ഗ​ങ്ങ​ള്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും മ​നു​ഷ്യ​ര്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പും ശേ​ഖ​രി​ക്കും. ഈ ​വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ദ്ദേ​ശ​വ​കു​പ്പു​ക​ള്‍ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ള്‍ ത​യാ​റാ​ക്കുന്നത്.

ഓ​രോ ഹോ​ട്ട്‌​സ്‌​പോ​ട്ടി​ലും തെ​രു​വുനാ​യ ശ​ല്യം രൂ​ക്ഷ​മാ​കാ​നു​ള്ള കാ​ര​ണം എ​ന്താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് അ​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഇ​ത് സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍​ക്കാ​യി ത​ദ്ദേ​ശ​മ​ന്ത്രി​ എം.ബി.രാജേഷിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ​യും യോ​ഗം ചേ​രും.

സം​സ്ഥാ​ന​ത്ത് ഈ ​വ​ര്‍​ഷം മാ​ത്രം 43,521 വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ തെ​രു​വുനാ​യ ആ​ക്ര​മി​ച്ച​താ​യാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. 2022 ജ​നു​വ​രി മു​ത​ല്‍ ​ഓഗസ്റ്റ് വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ചാ​ണി​ത്. ഓ​രോ ജി​ല്ല​യി​ലും അ​യ്യാ​യി​ര​ത്തോ​ളം വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍​ക്കെ​ങ്കി​ലും ക​ടി​യേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം.

Related posts

10.01.2023 പേരാവൂർ റെയിഞ്ച്*

Aswathi Kottiyoor

2 പാമ്പുണ്ടെന്നു വാവ സുരേഷ് പറഞ്ഞു; കണ്ടുനിന്ന നാട്ടുകാരൻ തലകറങ്ങി വീണു

Aswathi Kottiyoor

തൃശ്ശൂര്‍ പൂരത്തിനായി 15 ലക്ഷം രൂപ അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox