24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • റണ്ണിങ് കോൺട്രാക്ട് : റോഡുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നു; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (14 സെപ്റ്റംബർ)
Kerala

റണ്ണിങ് കോൺട്രാക്ട് : റോഡുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നു; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (14 സെപ്റ്റംബർ)

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ റണ്ണിംഗ് കോൺട്രാക്ട് നടപ്പാക്കുന്ന റോഡുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നു. റോഡുകളിൽ റണ്ണിങ് കോൺട്രാക്ട് ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 14) രാവിലെ 10.30 ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. തിരുവനന്തപുരം ഐ.എം.ജി ഹാളിൽ നടക്കുന്ന പരിപാടിയിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.

റോഡുകളുടെ പരിപാലനം ഉറപ്പാക്കുന്നതിനായി ഈ സർക്കാറിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട്. പരിപാലന കാലാവധിയിൽ അല്ലാത്ത റോഡുകളിലെ പരിപാലനം ഉറപ്പുവരുത്തുന്നതിനായാണ് റണ്ണിംഗ് കോൺട്രാക്ട് സംവിധാനത്തിന് തുടക്കമിട്ടത്. ഒന്നും രണ്ടും പാക്കേജുകളിലായി 12,322 കിലോമീറ്റർ റോഡ് റണ്ണിംഗ് കോൺട്രാക്ടിൽ ഉൾപ്പെടുത്തി പരിപാലിക്കുകയാണ്. ഈ റോഡുകളുടെ വിശദാംശങ്ങളാണ് പ്രദർശിപ്പിക്കുക. പരിപാലന ചുമതലയുള്ള കരാറുകാർ, ഉദ്യോഗസ്ഥർ എന്നിവരുടെ വിശദാംശങ്ങൾ ബോർഡിൽ രേഖപ്പെടുത്തും. ആ റോഡിൽ എന്തെങ്കിലും അപാകത കണ്ടെത്തിയാൽ അക്കാര്യം ജനങ്ങൾക്ക് ഉദ്യോഗസ്ഥരുടേയോ കരാറുകാരുടെയോ ശ്രദ്ധയിൽ പെടുത്താൻ കഴിയും. നേരത്തെ പരിപാലന കാലാവധിയിൽ ഉള്ള റോഡുകളിൽ ഡിഎൽപി ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഡി എൽ പി ബോർഡുകൾ സ്ഥാപിച്ചത് ഗുണകരമാണെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിലയിരുത്തൽ.

Related posts

സംസ്ഥാനത്ത് ലോക്ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം: ഒരു കോടി ഡോസ് വാക്സിൻ വാങ്ങും………

Aswathi Kottiyoor

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ വിദ്യാർഥികൾ വിനോദയാത്ര പോകാനെത്തിയ ടൂറിസ്റ്റ് ബസി ന്ടെ ഫിറ്റ്നസ് റദ്ദാക്കി

Aswathi Kottiyoor

അണക്കെട്ടുകളും കേന്ദ്രനിയന്ത്രണത്തിൽ ; ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസാക്കി

Aswathi Kottiyoor
WordPress Image Lightbox