22.6 C
Iritty, IN
July 8, 2024
  • Home
  • Iritty
  • തു​ണി​യി​ൽ പൊ​തി​ഞ്ഞ പ​ണ​വും സാ​ധ​ന​ങ്ങ​ളും ഉ​പേ​ക്ഷി​ച്ചനി​ല​യി​ൽ
Iritty

തു​ണി​യി​ൽ പൊ​തി​ഞ്ഞ പ​ണ​വും സാ​ധ​ന​ങ്ങ​ളും ഉ​പേ​ക്ഷി​ച്ചനി​ല​യി​ൽ

ഇ​രി​ട്ടി: തു​ണി​യി​ൽ പൊ​തി​ഞ്ഞ പ​ണ​വും ര​ണ്ട് സ്ക്രൂഡ്രൈ​വ​റു​ക​ളും ഒ​രു കു​ട​യും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. നേ​രം​പോ​ക്ക് ന​രി​ക്കു​ണ്ട​ത്തെ പൂ​വ​ള​പ്പി​ൽ ഹോം​സ്റ്റേ​യു​ടെ മു​റ്റ​ത്താ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ക​ൾനി​ല​യി​ൽ താ​മ​സി​ക്കു​ന്ന ഇ​രി​ട്ടി​യി​ലെ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സ്ഥാ​പ​ന​ത്തി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് മു​റ്റ​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ൽ തു​ണി​ക്കെ​ട്ടും കു​ട​യും ക​ണ്ട​ത്. ഇ​രി​ട്ടി പോ​ലീ​സെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് തു​ണി​ക്കെ​ട്ടി​ന​ക​ത്ത് കു​റെ പ​ത്ത് രൂ​പ​യു​ടെ നോ​ട്ടു​ക​ളും നാ​ണ​യ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്. ഭ​ണ്ഡാ​രം പൊ​ളി​ച്ചെ​ടു​ത്ത​താ​വാം പ​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ന്നാ​ൽ സ​മീ​പ പ്ര​ദേ​ശ​ത്തെ​വി​ടെ​യും ഭ​ണ്ഡാ​ര​മോ​ഷ​ണം ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടു​മി​ല്ല. രാ​ത്രി​ 11 ഓ​ടെ ഹോം​സ്റ്റേ​യു​ടെ സ​മീ​പ​ത്തെ നാ​യ​ക​ൾ ബ​ഹ​ളം​വയ്​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യി ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​ര​ൻ പ​റ​ഞ്ഞു. നാ​യ പി​ന്നാ​ലെ ഓ​ടി​യ​പ്പോ​ൾ ഇ​വ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ​താ​വാമെ​ന്നാ​ണ് നി​ഗ​മ​നം.

Related posts

ഹോം ഡെലിവറി – ഇരിട്ടി നഗരസഭ അപേക്ഷ ക്ഷണിച്ചു

മലയോര ഹൈവേയിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഓവുചാലുകൾ നോക്കുകുത്തി

Aswathi Kottiyoor

കെ.പി.പ്രകാശൻ മാസ്റ്റർക്ക് ഒന്നാം സ്ഥാനം

Aswathi Kottiyoor
WordPress Image Lightbox