അവശ്യമരുന്നുകളുടെ പരിഷ്കരിച്ച പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. 34 മരുന്നുകള്‍ കൂടി അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ ഈ മരുന്നുകള്‍ക്ക് വില കുറയും.
കാന്‍സര്‍, പ്രമേഹ രോഗങ്ങളുടെ മരുന്നുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് വലിയൊരു ശതമാനം ജനങ്ങള്‍ക്ക് ആശ്വാസമാകും. എച്ച്ഐവിയ്ക്കുള്ള രണ്ട് മരുന്നുകളും പട്ടികയിലുണ്ടെന്നാണ് വിവരം.
അതേസമയം ഇരുപതിലധികം മരുന്നുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അസിഡിറ്റിക്ക് കഴിക്കുന്ന റാനിടിഡിന് പോലുള്ളവയെ പട്ടികയില്‍നിന്ന് ഒഴിവാക്കിയത് നിരവധി രോഗികള്‍ക്ക് പ്രയാസമുണ്ടാക്കും.