28.8 C
Iritty, IN
July 2, 2024
  • Home
  • Kerala
  • കടിക്കുന്ന പട്ടികളെ പിടിക്കാൻ പരിശീലനം; ഡോക്ടർമാരെ നിയമിക്കുമെന്ന് ചിഞ്ചുറാണി
Kerala

കടിക്കുന്ന പട്ടികളെ പിടിക്കാൻ പരിശീലനം; ഡോക്ടർമാരെ നിയമിക്കുമെന്ന് ചിഞ്ചുറാണി


തിരുവനന്തപുരം ∙ തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുമെന്നു മന്ത്രി ജെ.ചിഞ്ചുറാണി. എബിസി പദ്ധതിക്കായാണ് ഡോക്ടർമാരെ നിയമിക്കുന്നത്. ഒഴിവുള്ള പഞ്ചായത്തുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണു നിയമനം നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, തെരുവുനായ പ്രശ്നം തീർക്കാൻ ആറിന പദ്ധതിയുമായി വെറ്റിനറി സര്‍വകലാശാല രംഗത്തെത്തി.ആറിന പദ്ധതികൾ

1. നായ്ക്കളെ പിടികൂടാന്‍ തൊഴിലാളികള്‍ക്ക് പരിശീലനം. അതിഥി തൊഴിലാളികളെയും ഉള്‍പ്പെടുത്തും.

2. പേവിഷ പ്രതിരോധ വാക്സീന്‍ നല്‍കാന്‍ വെറ്റിനറി ഡിപ്ലോമയുള്ളവര്‍ക്കും പാരാമെ‍ഡിക്കല്‍ സ്റ്റാഫിനും പരിശീലനം.

3. മണ്ണുത്തി, പൂക്കോട് ക്യാംപസുകളില്‍ നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ വാക്സിനേഷന്‍ സൗജന്യമായി നല്‍കും.

4. തെരുവുനായ്ക്കളെ പാര്‍പ്പിക്കാനുള്ള ഷെല്‍റ്റര്‍ നിര്‍മാണത്തിന് സാങ്കേതികസഹായം.

5. വന്ധ്യംകരണത്തിനും അനുബന്ധ ചികിത്സയ്ക്കും ഡോക്ടര്‍മാര്‍ക്ക് പരിശീലനം.

6. പൊതുജനങ്ങള്‍ക്കായി ബോധവൽക്കരണ പരിപാടികള്‍. വെറ്ററിനറി സര്‍വകലാശാലയുടെ പ്രിവന്റീവ് മെഡിസിന്‍, പൊതുജനാരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടി നടപ്പാക്കുക.

Related posts

സുസ്ഥിര വികസനത്തില്‍ മുന്നില്‍’, സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ വിവരിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് തുടക്കം

Aswathi Kottiyoor

സേലത്ത് വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 6 പേർ മരിച്ചു

Aswathi Kottiyoor

ഐ​എ​എ​സ്, ഐ​പി​എ​സു​കാ​ർ​ക്ക് 4% ഡി​എ വ​ർ​ധ​ന

Aswathi Kottiyoor
WordPress Image Lightbox