21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ബാക്ക്-ടു-വർക്ക് സഹവാസ പരിശീലന പരിപാടിയുമായി ഐസിഫോസ്
Kerala

ബാക്ക്-ടു-വർക്ക് സഹവാസ പരിശീലന പരിപാടിയുമായി ഐസിഫോസ്

വിവിധ കാരണങ്ങളാൽ തൊഴിൽ മേഖലയിൽ നിന്ന് വിട്ടുനിന്ന സ്ത്രീകൾക്ക് ഐടി മേഖലയിൽ തൊഴിലവസരമൊരുക്കാൻ സർക്കാരിന് കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര്യ സോഫ്റ്റ് വെയർ കേന്ദ്രം (ഐസിഫോസ്) പരിശീലനം സംഘടിപ്പിക്കുന്നു. ‘ബാക്ക് ടു വർക്ക്’ എന്ന പേരിലുള്ള പരിശീലന പരിപാടിയുടെ ഈ വർഷത്തെ ആദ്യ ബാച്ചിന്റെ പരിശീലനമാണിത്. 15 ദിവസം നീണ്ടു നിൽക്കുന്ന സഹവാസ പരിപാടിയിൽ സോഫ്റ്റ് വെയർ ടെസ്റ്റിങ്ങിലാണ് പരിശീലനം.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസ് പരിശീലന കേന്ദ്രത്തിൽ ഒക്ടബോർ 6ന് പരിശീലനം ആരംഭിക്കും. ബിരുദം, സോഫ്റ്റ് വെയർ ടെസ്റ്റിങ്/ ഡെവലപ്മെന്റ്/ കോഡിങ് മേഖലയിലെ പരിജ്ഞാനം എന്നിവ അഭികാമ്യം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. പ്രായപരിധിയില്ല. 1000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. https://icfoss.in/evenst വഴി രജിസ്റ്റർ ചെയ്യാം.അവസാന തീയതി ഒക്ടോബർ ഒന്ന്. കൂടുതൽ വിവരങ്ങൾക്ക്: 7356610110, 2700012/13, 0471 2413013, 9400225962.

Related posts

പാ​​ത​​യോ​​ര​​ങ്ങ​​ളി​​ലെ അ​​ന​​ധി​​കൃ​​ത ബോ​​ര്‍​ഡു​​ക​​ള്‍: സ​​മി​​തി​​ക​​ളെ നി​​യോ​​ഗി​​ച്ച് ഉ​​ത്ത​​ര​​വിറ​​ക്കി​​യെ​​ന്ന് സ​​ര്‍​ക്കാ​​ര്‍

Aswathi Kottiyoor

1337.24 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം പ​രി​സ്ഥി​തിലോ​ല മേ​ഖ​ല​യി​ൽനി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു കേ​ര​ളം

Aswathi Kottiyoor

റെഡി ടു ഈറ്റ്‌’ വിപണിയിലേക്ക്‌ ; ബജറ്റിൽ കുടുംബശ്രീക്ക്‌ 260 കോടി

Aswathi Kottiyoor
WordPress Image Lightbox