24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ടോക്കൺ ലഭിച്ച എല്ലാവർക്കും കിറ്റ്‌ നൽകും
Kerala

ടോക്കൺ ലഭിച്ച എല്ലാവർക്കും കിറ്റ്‌ നൽകും

സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ്‌ ടോക്കൺ ലഭിച്ച എല്ലാവർക്കും എത്തിക്കും. ഏത്‌ കടകളിൽ നിന്നും കിറ്റ്‌ കൈപ്പറ്റാമെന്നതിനാൽ ചില റേഷൻ കടകളിൽ കൂടുതൽ പേരെത്തി. ഇതോടെ മുഴുവൻ ആളുകൾക്കും കിറ്റ്‌ നൽകാൻ കഴിഞ്ഞില്ല. പകരം ടോക്കൺ നൽകിയിരുന്നു. ഈ ടോക്കണുകൾ റേഷൻ ഇൻസ്‌പെക്ടർമാർ പരിശോധിച്ചശേഷമാകും ഇനി കിറ്റുകൾ നൽകുക. എത്ര ടോക്കൺ നൽകിയിട്ടുണ്ടെന്ന കണക്ക്‌ ഭക്ഷ്യവകുപ്പ്‌ ശേഖരിച്ചുവരികയാണ്‌.

ആഗസ്‌ത്‌ 23 മുതൽ സെപ്‌തംബർ ഏഴുവരെയായിരുന്നു കിറ്റ്‌ വിതരണം. 87.25 ലക്ഷം കിറ്റാണ്‌ രണ്ടു ഘട്ടത്തിലായി സപ്ലൈകോ തയ്യാറാക്കിയത്‌. 85,69,583 പേർ കിറ്റ്‌ വാങ്ങി. 92,88,126 റേഷൻ കാർഡ്‌ ഉടമകളാണ്‌ സംസ്ഥാനത്ത്‌ ഉള്ളത്‌. കോവിഡ്‌ സാഹചര്യം നിലനിന്ന കഴിഞ്ഞവർഷം 86,92,064 പേർ ഓണക്കിറ്റ്‌ വാങ്ങിയിരുന്നു. റേഷൻകടകളിൽ മിച്ചമുള്ള കിറ്റുകൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി തിരിച്ചെടുക്കും

Related posts

ചാലക്കുടിയില്‍ ചുഴലിക്കാറ്റ്; വ്യപാകനാശം

Aswathi Kottiyoor

വിവരാവകാശ നിയമം: രേഖകൾക്ക് നിശ്ചിത ഫീസ് ഈടാക്കും

Aswathi Kottiyoor

നവജാത ശിശുക്കള്‍ക്ക് ഇനി ജനന സര്‍ട്ടിഫിക്കറ്റിനൊപ്പം ആധാര്‍ കാര്‍ഡ്, എല്ലാ സംസ്ഥാനങ്ങളിലും സൗകര്യം ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox