24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • റോഡരികില്‍ കെട്ടിയ പശുവിനെ ചത്തനിലയില്‍ കണ്ടെത്തി
Kerala

റോഡരികില്‍ കെട്ടിയ പശുവിനെ ചത്തനിലയില്‍ കണ്ടെത്തി

വെണ്ണിയോട്: വെണ്ണിയോടില്‍ റോഡരികില്‍ കെട്ടിയ പശുവിനെ ചത്തനിലയില്‍ കണ്ടെത്തി. വെണ്ണിയോട് തുറുവക്കല്‍ സാമുവല്‍ എന്നയാളുടെ പശുവാണ് ചത്തത്. സമീപത്തെ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ കമ്പിയില്‍ നിന്നും ഷോക്കേറ്റാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്റ്റേ കമ്പി കുറച്ച് അയഞ്ഞ നിലയിലാണുള്ളത്. അതു കൊണ്ട് തന്നെ കമ്പിയുടെ മുകള്‍ ഭാഗം വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ് സൂചന. സംഭവത്തെ കുറിച്ച് പരിശോധിച്ച് വരുന്നതായും, ഇലക്ട്രിക് ഇന്‍സ്‌പെക്ടറുടെ പരിശോധനാ ഫലത്തിന്റെയും , പശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കെഎസ്ഇബി അസി.എഞ്ചിനീയര്‍ പറഞ്ഞു. ഗര്‍ഭിണിയായ പശുവാണ് ചത്തത്. കെ എസ് ഇ ബിയുടെ അനാസ്ഥയാണ് അപകട കാരണമെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്ത് വന്നിട്ടുണ്ട്.

Related posts

അവയവദാനം സമഗ്ര പ്രോട്ടോകൾ രൂപീകരിക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

മൂന്നാം ദിവസവും വിജയ് ബാബു പോലീസിന് മുന്നില്‍; ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

Aswathi Kottiyoor

കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ്, സെപ്റ്റംബര്‍ മുതല്‍ നിര്‍ബന്ധം- മന്ത്രി.*

Aswathi Kottiyoor
WordPress Image Lightbox